പ്രധാനമന്ത്രിയുമായി പുടിൻ ഇന്ന് കൂടിക്കാഴ്ച നടത്തും;അഫ്ഗാൻ വിഷയം പ്രധാന ചർച്ച ;പത്ത് കരാറുകൾ ഒപ്പിടും

Modi-Putin meeting today

0

ന്യൂഡൽഹി: ഇന്ത്യ-റഷ്യ 21ാമത് വാർഷിക ഉച്ചകോടി ഇന്ന് ഡൽഹിയിൽ നടക്കും. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അഫ്ഗാനിസ്താൻ വിഷയം പ്രധാന ചർച്ചയാകും.

കൂടിക്കാഴ്ചയുടെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധവും പ്രതിരോധ പങ്കാളിത്തവും ശക്തമാക്കാനുള്ള പത്ത് കരാറുകളിൽ ഒപ്പിടും.പ്രതിരോധം, വ്യാപാരം, ഊർജ്ജ സംരക്ഷണം, വികസനം എന്നീ വിഷയങ്ങളിൽ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കും.

എസ്-400 മിസൈൽ സംവിധാനം ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട പുരോഗതി ഇരു നേതാക്കളും വിലയിരുത്തും. അഫ്ഗാനിസ്ഥാനിലെ രാഷ്‌ട്രീയസംഘർഷവും താലിബാൻ ഭരണത്തിന്റെ ഭാവിയും ഇരു നേതാക്കളും വിലയിരുത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദി പുട്ടിൻ കൂടിക്കാഴ്ചയ്‌ക്കു മുന്നോടിയായി പ്രതിരോധ മന്ത്രിമാരായ രാജ്നാഥ് സിംഗും സെർജി ഷോയ്ഗുവും തമ്മിലും വിദേശമന്ത്രിമാരായ ഡോ എസ് ജയശങ്കറും സെർജി ലാവ്റോറും തമ്മിലും കൂടിക്കാഴ്ചയുണ്ടാകും.

Modi-Putin meeting today