വാക്സിൻ എല്ലാവർക്കുമെത്തിക്കാൻ പ്രവർത്തിക്കണം; ജി-20 ഉച്ചകോടിയില്‍മോദി

Modi in G-20

0

റിയാദ്: ജി-20 രാജ്യങ്ങളുടെ സൗദി അറേബ്യയിൽ നടക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടിയിൽ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. കോവിഡ് വാക്സിൻ, ചികിത്സ, പരിശോധന തുടങ്ങിയവയിൽ ലോകം വലിയ മുന്നേറ്റമാണ് നടത്തിയതെന്നും ഇവയെല്ലാം ഏവർക്കും ഒരുപോലെ ലഭ്യമാക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഇനി ആവശ്യമെന്നും ഉച്ചകോടിയിൽ മോദി പറഞ്ഞു. ജി-20 നേതാക്കളുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയതായി മോദി പിന്നീട് ട്വീറ്റ് ചെയ്തു.

ജർമൻ ചാൻസലർ ആംഗേല െമർക്കൽ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.
കോവിഡ് വാക്സിൻ പരീക്ഷണത്തിലുണ്ടായ പുരോഗതിയുടെ സാഹചര്യത്തിൽ ധനസമാഹരണം വർധിപ്പിക്കാനുള്ള മാർഗങ്ങൾ ചർച്ചയാകും. കോവിഡ് പോരാട്ടങ്ങൾക്ക് 1.55 ലക്ഷം കോടിയോളം രൂപ (21 ബില്യൺ യു.എസ്. ഡോളർ) ജി-20 രാജ്യങ്ങൾ സംഭാവനചെയ്തിരുന്നു.
കോവിഡ് സാഹചര്യത്തിൽ വെർച്വലായാണ് ഉച്ചകോടി. ഉച്ചകോടിക്ക് ആതിഥ്യംവഹിക്കാൻ അവസരംലഭിക്കുന്ന ആദ്യ അറബ്‌രാജ്യമാണ് സൗദി അറേബ്യ. സൗദി രാജാവ് സൽമാനാണ് ഉച്ചകോടി നിയന്ത്രിക്കുന്നത്. ധനമന്ത്രി നിർമലാ സീതാരാമൻ ധനമന്ത്രിമാരുടെ വെർച്വൽ യോഗത്തിൽ പങ്കെടുത്തു.

Modi in G-20