മൊഡേര്‍ണ കോവിഡ് വാക്‌സിന്‍; ഡോസിന് 25- 37 ഡോളര്‍

Moderna Charges $25-$37 for Covid vaccine

0

ഫ്രാക്ക്ഫൂർട്ട്: മോഡേർണ കോവിഡ് വാക്സിന് ഒരു ഡോസിന് 25-30 ഡോളറിനുള്ളിൽ വില ഈടാക്കുമെന്ന് കമ്പനി . ലഭിക്കുന്ന ഓർഡറിന് അനുസരിച്ചായിരിക്കും വില നിശ്ചയിക്കുകയെന്നും മൊഡേർണ വ്യക്തമാക്കി. പ്രകാരം ഇന്ത്യൻ വിപണിയിൽ ഇതിന് 1,854 രൂപ 2595 വരെ വിലയാകും.ഫൈസറിന് ശേഷം വാക്‌സിൻ നിർമിച്ച രണ്ടാമത്തെ കമ്പനിയാണ് മോഡേർണ. കോവിഡിനെ പ്രതിരോധിക്കാൻ 94.5% ഫലപ്രദമാണ് തങ്ങളുടെ വാക്‌സിൻ എന്ന് മോഡേർണ അവകാശപ്പെടുന്നു.

ഒരു ഡോസിന് 25 ഡോളർ നിരക്കിൽ വാക്സിൻ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തിവരികയാണെന്നും മൊഡേർണ വ്യക്തമാക്കി. പക്ഷേ ഇതുവരെ കാരാറുകളിൽ ഒന്നും ഒപ്പിട്ടിട്ടില്ലെന്നും എന്നാൽ യൂറോപ്പിലേക്ക് വാക്സിൻ എത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായും ഇതിനായി ചർച്ചകൾ നടത്തിവരികയാണെന്നും മൊഡേർണ വ്യക്തമാക്കി.

Content Highlight: Moderna Charges $25-$37 for Covid vaccine