മോഡലുകളുടെ വാഹനാപകടം; സൈജു തങ്കച്ചന്‍ ലഹരി പാര്‍ട്ടി നടത്തിയ ഫ്‌ളാറ്റുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

Model car accident;Crimebranch raid on flats

0

കൊച്ചി: മോഡലുകളുടെ വാഹനാപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചന്‍ ലഹരി പാര്‍ട്ടി നടത്തിയ ഫ്‌ളാറ്റുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്.കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ മൂന്ന് ഫ്‌ളാറ്റുകളിലാണ് റെയ്ഡ്.

ഒരു ഫ്‌ളാറ്റ് സൈജുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ സൈജുവിനെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൊച്ചിയില്‍ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പ്രതി ചേര്‍ത്തിരിക്കുകയാണ് അന്വേഷണ സംഘം.

അതേസമയം സൈജുവിന്റെ മൊബൈലില്‍ നിന്നും ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.