തീർത്ഥം കൊണ്ട് കൈ കഴുകി ദേവസ്വം മന്ത്രി ;മാർകിസ്റ്റ് സിദ്ധാന്തം പൊളിയുമോ ?

minister washed his hands with theertham

0

പത്തനംതിട്ട ;പൊതുവെ ഈശ്വരവിശ്വാസികൾ അല്ല കമ്മ്യൂണിസ്റ്റ്കാർ എന്നൊരു പൊതു ആശയം ഉണ്ട് ,,അത് തികച്ചും ശരിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് നമ്മുടെ ദേവസ്വം മന്ത്രി.ഈശ്വര വിശ്വാസം പാർട്ടി വിരുദ്ധമായതിനാൽ ക്ഷേത്രനടയിൽ നിൽക്കുമ്പോഴും ഭഗവാനെ തൊഴാൻ മടി.

തീർത്ഥവും പ്രസാദവും നിഷിദ്ധം.വൃശ്ചികം ഒന്നിന് ശബരിമല നട തുറന്നപ്പോൾ മേൽശാന്തി നൽകിയ തീർത്ഥം സേവിക്കുന്നതിന് പകരം അതുകൊണ്ടു കൈ കഴുകിയ മന്ത്രി എന്ത് സന്ദേശമാണ് നൽകുന്നത്.

ഭഗവത് പ്രസാദമായി തീർത്ഥം ഒന്ന് സേവിച്ചാൽ ഇതുവരെ പാളിച്ച മാർകിസ്റ്റ് സിദ്ധാന്തം ഇല്ലാതാകുമോ.ക്ഷേത്രത്തിൽ പോകാമെങ്കിൽ എന്തുകൊണ്ട് ആചാരങ്ങൾ പാലിച്ചുകൂടാ.ക്ഷേത്രങ്ങൾ സർക്കാരിന് പണം ലഭിക്കുന്നതിനുള്ള ഒരു മാർഗം മാത്രം ആണ്.അതിനാണല്ലോ വരുമാനം ഉള്ള ക്ഷേത്രങ്ങൾ തിരഞ്ഞു പിടിച്ചു ഗുണ്ടായിസം കാണിച്ചു അത് കൈക്കലാക്കാൻ നോക്കുന്നത്.

അങ്ങനെ ഒരു വകുപ്പ് കേരളം മന്ത്രിസഭയിൽ ഉള്ളതുകൊണ്ട് മന്ത്രിയാവാതെ ഇരിക്കാൻ കഴിയില്ല പക്ഷെ ദൈവത്തെ വണങ്ങാൻ കഴിയില്ല എന്ന് തെളിയിച്ചു,നമ്മുടെ മുഖ്യനും ഇതുപോലെ ഒരിക്കൽ അവിടെ പോയി നിന്നിട്ടുണ്ട്.

താല്പര്യം ഇല്ലെങ്കിൽ ഒരു പ്രഹസനത്തിനു പോയി മറ്റുള്ളവരെ ബോധിപ്പിക്കാതെ സ്വന്തം നിലപാടിൽ നിലാകുന്നതാവും നല്ലതു.ഇവരൊക്കെ മന്ത്രിയായാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും

minister washed his hands with theertham