മാതൃഭൂമിയും ഹാഷ്മിയും വിശദീകരണം നൽകണം!

MIB notice to Mathrubhumi and Hashmi

0

നമ്മുടെ ചില മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഒക്കെ സ്വീകരിക്കുന്ന നിലപടുകൾ അവരുടെ പക്ഷവും രാഷ്ട്രീയവും ഒക്കെ വ്യക്തമാക്കുന്നതാണ്. ചാനൽ ചർച്ചകളിലൂടെ നമ്മുടെ ചില അവതാരകർ വ്യക്തമാക്കുന്ന നിലപടുകളും രാഷ്ട്രീയവും ഒക്കെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

അന്ധമായ മോദി വിരോധവും ബിജെപി വിരോധവും ഒക്കെ ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിക്കുന്ന ഈ അവതാരകർ നിഷ്പക്ഷ മാധ്യമ പ്രവർത്തകർ എന്ന് അവകാശപെടുന്നതാണ് വിരോധാഭാസം.

അവർ മാധ്യമ പ്രവർത്തകർ മനോഹരമായി അവരുടെ രാഷ്ട്രീയ അജണ്ട മലയാളിയുടെ മേൽ അതി സമ്മർദമായി അടിച്ചേൽപ്പിക്കുന്നു.കേരളം എങ്ങനെ ചിന്തിക്കണം കേരളം എങ്ങനെ പ്രതികരിക്കണം എന്നൊക്കെ ഇവർ തീരുമാനിക്കുന്നതാണ് എന്നങ്ങ് അവകാശ പെടുകയും ചെയ്യും.

അതാണ് പല ചാനൽ ചർച്ചകളിലും പ്രകടമാകുന്നത്.അതുകൊണ്ട് തന്നെയാണ് ഇപ്പോൾ ചില മാധ്യമ സ്ഥാപനങ്ങൾ സംശയ നിഴലിൽ നിൽക്കുന്നത്.ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ മാതൃഭൂമി ചാനലിനെ സംബന്ധിച്ചടുത്തോളം അത്ര നിസാരമല്ല.

ഒരു അവതാരകൻ നടത്തിയ അനാവശ്യമായ വികാര പ്രകടനം എന്ന് പറഞ്ഞാൽ സത്യത്തിനു നിരക്കാത്ത ആ പദപ്രയോഗം കൊണ്ട് ഇപ്പോൾ മാതൃഭൂമി പുലിവാല് പിടിച്ചിരിക്കുകയാണ്.

ഡല്‍ഹി ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് മാതൃഭൂമി ന്യൂസിനോടും അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിമിനോടും വിശദീകരണം തേടി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം. ഏപ്രില്‍ 23ന് പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കാണ് നോട്ടീസ് നല്‍കിയത്.

കോവിഡ് രണ്ടാം തരംഗത്തില്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ ജനങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസം മുട്ടി പിടഞ്ഞു മരിച്ചു എന്ന വാര്‍ത്ത വ്യാജമെന്ന പരാതിയിലാണ് വാര്‍ത്താ വിതരണ മന്ത്രാലയം വിശദീകരണം തേടിയത്.ഇത് സംബന്ധിച്ച പരാതി വാർത്താ വിതരണ മന്ത്രാലയത്തിന് ലഭിച്ചിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ വാർത്ത വിതരണ മന്ത്രാലയം നടപടികളുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് മാതൃഭുമിയോടും മാധ്യമ പ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിമിനോടും വിശദീകരണം ചോദിച്ചിരിക്കുന്നത്.

ശ്വാസം മുട്ടുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് ഹാഷ്മി നടത്തിയ ചാനൽ പ്രകടനം അന്ന് തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ താൽപ്പര്യം പ്രകടമാക്കുന്നതാണ് എന്ന വിമർശനം ഉയർന്നിരുന്നു.എന്തായാലും ഇപ്പോൾ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം തന്നെ നടപടികളുമായി മുന്നോട്ട് പോവുകയാണ്.

ഹാഷ്മി മാത്രമല്ല ഇനിയും ചില മാധ്യമ പ്രവർത്തകരുണ്ട് അവരുടെ ഉള്ളിലെ രാഷ്ട്രീയം വർത്തയ്‌ക്കൊപ്പം ചേർക്കുന്നവർ.അവരുടെ ഒക്കെ ചില ചർച്ചകൾ കാണുമ്പോൾ തന്നെ അവരുടെ രാഷ്ട്രീയവും വ്യക്തമാകും.അവർ രാഷ്ട്രീയം പറയട്ടെ,എന്നാൽ അവർ പിന്നെ നിഷ്പക്ഷർ എന്ന് വീമ്പു പറയരുത്.അവർക്ക് ഒരു പക്ഷമുണ്ട് അത് ബിജെപി വിരുദ്ധ മോദി വിരുദ്ധ പക്ഷമാണ്.അതുകൊണ്ട് തന്നെ അവർ ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കും.

ചിലപ്പോൾ അടുത്തുള്ളതൊന്നും കാണുകയുമില്ല,അവർ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് തോന്നിയാൽ വാർത്തകൾ നല്കാതെയുമിരിക്കും എന്തിനു ബിജെപിക്കാർ കൊല്ലപ്പെട്ടാൽ സംഘികളല്ലേ ചത്തത് എന്തിനു വാർത്ത കൊടുക്കണം എന്ന മനോഭാവത്തോടെ പെരുമാറാനും മടിക്കാറില്ല.

നെറികെട്ട മാധ്യമ പ്രവർത്തനത്തിന്റെ ആൾ രൂപമായല്ല നേരിന്റെ പക്ഷത്ത് നിൽക്കുന്ന നാലാം തൂണായി തന്നെ നമ്മുടെ മാധ്യമങ്ങൾ പെരുമാറണം,അതിനു മാധ്യമ പ്രവർത്തകർ തന്നെ വിചാരിക്കണം.പക്ഷം പിടിക്കുമ്പോൾ ശരിയുടെയും സത്യത്തിന്റെയും ധർമ്മത്തിന്റെയും നീതിയുടെയും ഒക്കെ പക്ഷം പിടിക്കാൻ ശ്രമിക്കുക.

നിങ്ങളുടെ രാഷ്ട്രീയവും നിങ്ങളുടെ താൽപ്പര്യവും കുത്തി നിറയ്ക്കുന്ന വാർത്തകൾ നിങ്ങൾ അവകാശപ്പെടുന്ന നിങ്ങളുടെ നിക്ഷപക്ഷതയ്ക്കു എതിരാണ്.മനസിലാക്കുക നിങ്ങൾ തിരിച്ചറിയപ്പെടുകയും തുറന്നു കാട്ടപ്പെടുകയുമാണ്.

എന്തായാലും മാതൃഭൂമിയും ഹാഷ്മിയും വാർത്താ വിതരണ മന്ത്രാലയത്തിന് അവരുടെ വിശദീകരണം നൽകട്ടെ,ഇനിയും ഇത്തരം വിശദീകരണം നൽകാൻ യോഗ്യരായ മാധ്യമ പ്രവർത്തകർ വേറെയുമുണ്ട്.

എന്തായാലും നിയന്ത്രിക്കാൻ കഴിയുമെങ്കിൽ മാധ്യമ സ്ഥാപനങ്ങൾക്ക് അവരുടെ മാധ്യമ പ്രവർത്തകരെ നിയന്ത്രിക്കാവുന്നതാണ്.ഒന്നിനും വേണ്ടിയല്ല നിഷ്പക്ഷത എന്നത് ഇപ്പോഴും ഉണ്ടെന്നു സമൂഹത്തെ ബോധ്യപ്പെടുത്താൻ വേണ്ടി.

MIB notice to Mathrubhumi and Hashmi