പ്രേക്ഷകഹൃദയം കീഴടക്കി ഉണ്ണിമുകുന്ദൻറ് കണ്ണിൽ മിന്നും മന്ദാരം

Meppadiyan

0

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മേപ്പടിയാനിലെ ​ഗാനം ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരിക്കുകയാണ്. ഏപ്രിൽ 7 ബുധനാഴ്ച്ചയാണ് ഗാനം റിലീസ് ആയത് . എന്നാൽ ഇപ്പോൾ 3 .5 ലക്ഷം കടന്ന് ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ് . ജോ പോളിന്റെ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യം സം​ഗീതം നൽകിയിരിക്കുന്നു. കണ്ണിൽ മിന്നും എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് കാർത്തികും നിത്യ മാമനും ചേർന്നാണ്.

നവാഗതനായ വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായുള്ള ഉണ്ണി മുകുന്ദന്റെ മെയ്ക്കോവർ ശ്രദ്ധ നേടിയിരുന്നു. കുട വയറുമായി വ്യത്യസ്ത ലുക്കിൽ ഉണ്ണി ചിത്രത്തിലെത്തുന്നുണ്ട്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മേപ്പടിയാൻ.ഒരു പക്കാ ഫാമിലി എന്റർടൈനറായി ഒരുക്കുന്ന മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായിക. ഇന്ദ്രൻസ്, കോട്ടയം രമേഷ്, സൈജു കുറുപ്പ്, അജു വർഗീസ്, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം- രാഹുൽ സുബ്രമണ്യൻ, എഡിറ്റർ-ഷമീർ മുഹമ്മദ്.

Content Highlight : Meppadiyan