ഉണ്ണിമുകുന്ദൻ ചിത്രം ‘മേപ്പടിയാൻ ‘ ന്റെ ട്രെയ്ലെർ പുറത്തിറങ്ങി, ചിത്രം ജനുവരി 14 ന് റിലീസ് ചെയ്യും

Meppadiyaan trailer :relase on January 14

0

ഉണ്ണി മുകുന്ദൻ നായകനാവുന്ന പുതിയ ചിത്രം മേപ്പടിയന്റെ ട്രെയിലെർ ഇന്ന് പുറത്തിറങ്ങി. നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയുന്ന ചിത്രം ഉണ്ണി മുകുന്ദൻ ഫിലിംസ് തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.

മൂന്ന് വർഷത്തിന് ശേഷമാണ് ഉണ്ണി മുകുന്ദന്റെ ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ഒരു സാധാരണക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും ആണ് ചിത്രത്തിൽ. അഞ്ചു കുര്യൻ ആണ് നായിക. പൂർണ്ണമായും ഒരു കുടുംബ ചിത്രമാണ് മേപ്പടിയാൻ. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജൺ, മേജർ രവി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.രാഹുൽ സുബ്രഹ്‌മന്യൻ ആണ് സംഗീതം. വിജയ് യേശുദാസ്, കാർത്തിക്, ഉണ്ണി മുകുന്ദൻ, നിത്യ മാമൻ തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.. ചിത്രം ജനുവരി 14 ന് തീയേറ്ററുകളിൽ എത്തും.