‘മേപ്പടിയാൻ’ ജനുവരി 14 തീയേറ്ററിൽ ;റിലീസിംഗ് തിയതി മോഹൻലാലിന്റെ പേജിലൂടെ പ്രഖ്യാപിച്ചു

Meppadiyaan Release date announced

0

 

ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്താ മേപ്പടിയാൻ ചിത്രത്തിന്റെ റിലീസിംഗ് തിയതി മോഹൻലാലിൻറെ പേജിലൂടെ പ്രഖ്യാപിച്ചു.2022 ജനുവരി 14 നു ചിത്രം പ്രേക്ഷകർക്കായി സമർപ്പിക്കും. ഉണ്ണി മുകുന്ദൻ അഭിനയ രംഗത്ത് എത്തി പത്തു വര്ഷം തികയുന്ന അന്ന് തന്നെയാണ് ചിത്രം റിലീസ് ചെയുന്നത് എന്നതും പ്രത്യേകതയാണ്.

ഉണ്ണി മുകുന്ദൻ ഫിലിംസ് തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ പ്രകാശനാവും ഇന്ന് മോഹൻലാലിൻറെ പേജിലൂടെ റിലീസ് ചെയ്തു.വിഷ്ണു മോഹൻ തന്നെയാണ്ക ചിത്രത്തിന്റെ തിരക്കഥ എഴുതിയിട്ടുള്ളത്,ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ഉടമ ജോബി ജോർജ് വഹിതരാതെ കുറിച്ച് പറഞ്ഞത് കണ്ടിട്ട് മോശമാണെങ്കിൽ കൈ നീട്ടി അടിക്കാം എന്നാണ്

കഴിഞ്ഞ ദിവസം ശബരിമല സന്നിധാനത്ത് കൊടിമരച്ചുവട്ടിൽ ഭക്തിഗാനത്തിന്റെ പ്രകാശനം നടന്നിരുന്നു. നടൻ രാഹുൽ മാധവ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനർക് നൽകി ആണ് പ്രകാശനം നിർവഹിച്ചത്. . ക്ഷേത്രം മേൽശാന്തി പരമേശ്വരൻ നമ്പൂതിരി , ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ ,ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി കൃഷ്ണകുമാര വാരിയർ, സന്നിധാനം സ്പെഷ്യൽ ഓഫീസർ എസ്‌ പി പ്രേംകുമാർ , ദേവസ്വം പി ആർ ഓ സുനിൽ ആറുമാനൂർ , തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

മേപ്പടിയാനിലെ ഗാനങ്ങൾ ഗുഡ് വിൽ എന്റർടൈൻമെന്റ് ആണ് പ്രേക്ഷകരിലേക് എത്തിക്കുന്നത്.

ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാനിലൂടെ പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാർ എന്നിവിടങ്ങളിൽ ആയി ചിത്രീകരിച്ച സിനിമ പൂർണമായും ഒരു കുടുംബ ചിത്രമാണ്. പുതിയ ഭവത്തിലും രൂപത്തിലുമുള്ള ഒരു ഉണ്ണി മുകുന്ദനെയാകും മേപ്പടിയാനിൽ കാണാൻ സാധിക്കുക. വർക്ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്.

അഞ്ജു കുര്യൻനാണ് നായിക. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, സ്മിനു, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.നീൽ ഡി. കുഞ്ഞയാണ് ഛായാഗ്രഹണം.

ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ,കാർത്തിക്,നിത്യ മാമൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.താരത്തിന്റെ പിറന്നാള്‍ ദിനത്തിനത്തിൽ ചിത്രത്തിന്റെ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് ഹീറോയും നിര്‍മ്മാതാവുമായ ഉണ്ണിക്ക് അണിയറപ്രവര്‍ത്തകര്‍ പിറന്നാള്‍ ആശംസകള്‍ നേർന്നിരുന്നു..പോലീസ് ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും താരം ഇറങ്ങി വരുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

ഞങ്ങളുടെ നായകനും നിര്‍മ്മാതാവിനും ജന്മദിനാശംസകള്‍ നേരുന്നു’ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചത്. അടുത്തിടെ നടന്ന സെന്‍സറിങ്ങില്‍ ചിത്രം ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് നേടിയത്.മെക്കാനിക്കും ഗാരേജ് ഉടമയുമായ ജയകൃഷ്ണന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഉണ്ണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്ന ചിത്രമാണ് മേപ്പടിയാൻ എന്ന് സംവിധായകൻ വിഷ്ണു മോഹൻ പ്രതികരിച്ചു.