ആ സിനിമയും അവരുടെ തനിനിറം പുറത്താക്കി

About Marakkar Row

0

മരയ്ക്കാർ സിനിമ ചർച്ചാ വിഷയമാണ്. തിയറ്റർ റിലീസും ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ടു ണ്ടായ തർക്കങ്ങൾക്കിടയിൽ തന്നെ ചില കോണുകളിൽ നിന്ന് മരയ്ക്കാർ സിനിമയ്ക്കെതിരെ വിദ്വേഷ പ്രചാരണം നടന്നിരുന്നു.

സൈബർ ഇടങ്ങളിൽ മോഹൻലാലിനും പ്രിയദർശനും എതിരെ നടന്ന ആ പ്രചാരണങ്ങളുടെ ഏറ്റവും വൃത്തികെട്ട രൂപം ഇപ്പോൾ സിനിമ പുറത്തിറങ്ങിയിട്ടും അരങ്ങേറുകയാണ് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. പ്രബുദ്ധ മലയാളി സിനിമാ പ്രേമി എന്നതലത്തിൽ സിനിമകളെ ആസ്വദിക്കുകയും വിമർശിക്കുകയും ചെയ്യാറുണ്ട്. അക്കാര്യങ്ങളൊക്കെ മനസിലാക്കാവുന്നതാണ്.

ഇപ്പോൾ സിനിമ എന്ന കലാരൂപത്തിന്റെ ആസ്വാദനം എന്നതിൽ നിന്ന് മാറി, അലെങ്കിൽ സിനിമയെ വിമർശിക്കുന്നതിൽ നിന്ന് മാറി ഇപ്പോൾ അരങ്ങേറുന്ന വിദ്വേഷ പ്രചാരണം ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്. കുഞ്ഞാലി മരക്കാർ ആരായിരുന്നു എന്ന് മനസിലാക്കാതെ, ചരിത്രം പഠിക്കാനോ ഉൾക്കൊള്ളാനോ തയ്യാറാകാതെ ചിലർ ഉയർത്തുന്ന വിമർശനം അത് അവരുടെ മറ്റു ചില താല്പര്യങ്ങളിൽ നിന്നും ഉണ്ടായതാണ്. സൈബർ ഇടങ്ങളിൽ ചിലർ ജിഹാദികൾ മരക്കാർ സിനിമയെ ലക്ഷ്യം വെയ്ക്കുന്നെന്ന് പറയുന്നു. അങ്ങനെ പറയുന്നവരെ കുറ്റം പറയാൻ കഴിയില്ല എന്ന് സൈബർ ഇടങ്ങളിലെ കമന്റുകളിൽ നിന്നും മറ്റും വ്യക്തമാണ്. എന്തായാലും ഇപ്പോൾ നടക്കുന്ന സൈബർ ഇടങ്ങളിലെ ഈ പ്രചരണം ചിലരുടെ മനോഭാവം തുറന്ന് കാട്ടുന്നതാണ്.

പഴശ്ശിരാജയെക്കുറിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട മുൻ മന്ത്രി കെ.കെ. ഷൈലജ എന്തിന് കമന്റ് ബോക്സ് ലോക്ക് ചെയ്തു എന്നതും മരക്കാർ സിനിമയ്ക്കെതിരെക്കുള്ള ആസൂത്രിത നീക്കവും ഒക്കെ വിരൽ ചൂണ്ടുന്നത് ഒരേ ദിശയിലേക്ക് തന്നെയാണ്. മോഹൻലാലും പ്രിയദർശനും എന്തുകൊണ്ട് ഇത്തരക്കാരുടെ കണ്ണിലെ കരടാകുന്നു ഈ ചോദ്യം ഓരോ മലയാളിയും സ്വയം ചോദിക്കണം. സൈബർ ഇടങ്ങളിലെ ഈ വിദ്വേഷ പ്രചാരണത്തിന്റെ യഥാർത്ഥ ലക്ഷ്യം മലയാളികൾ തിരിച്ചറിയുക തന്നെ വേണം. മലയാളി ഇങ്ങനെ പ്രചാരണം നടത്തുന്നവരുടെ യഥാർത്ഥ ലക്ഷ്യം മനസിലാക്കുകയും വേണം. സിനിമ എന്ന കലയിൽ മതം കലർത്തുന്ന വരുടെ അജണ്ട തുറന്ന് കാട്ടപ്പെട്ടുക തന്നെ വേണം.