മാറാട് കേസ്: രണ്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ച്‌ കോടതി;സ്ഫോടക വസ്തുക്കള്‍ കൈവശം വെക്കല്‍, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിവ കുറ്റങ്ങൾക്കാണ് ശിക്ഷ .

Marad case: Double life imprisonment for two accused

0

കോഴിക്കോട് : മാറാട് കേസിലെ രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോന്‍, നൂറ്റി നാല്‍പത്തിയെട്ടാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ക്കെതിരെ പ്രത്യേക മാറാട് കോടതിയാണ് ശിക്ഷ വിധിച്ചത്.

ഇരട്ട ജീവപര്യന്തം കൂടാതെ ഇരുവര്‍ക്കും പിഴയും ചുമത്തിയിട്ടുണ്ട്.

സ്ഫോടക വസ്തു കൈവശം വെക്കല്‍, മതസ്പര്‍ധ വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കോയമോനില്‍ നിന്നും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദീനെതിരെ തെളിഞ്ഞ കുറ്റങ്ങള്‍. ഇരട്ട ജീവപര്യന്തം തടവിന് പുറമെ 56000 രൂപ പിഴയും നിസാമുദ്ദീന്‍ നല്‍കണം.

2003 മേയ് 2 ന് ആയിരുന്നു ഒന്‍പത് പേര്‍ മരിച്ച മാറാട് കലാപം. 2011 ജനുവരി 23-ന് സൗത്ത് ബീച്ചില്‍ ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് കോയമോന്‍ പിടിയിലാവുന്നത്. വിചാരണസമയത്ത് ഹൈദരാബാദിലേക്കുകടന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി ഒളിവില്‍പ്പോവുകയായിരുന്നു.

തുടര്‍ന്ന് 2010 ഒക്ടോബര്‍ 15-നാണ് നിസാമുദ്ദീന്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലാവുന്നത്. നാടന്‍ ബോംബുണ്ടാക്കിയെന്നതാണ് കോയമോനെതിരായ കുറ്റം. നിസാമുദ്ദീന്‍ കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Marad case: Double life imprisonment for two accused