മണിപ്പൂർ ഭീകരാക്രമണം;പിന്നിൽ ചൈന;കേണലിനെയും കുടുംബത്തെയും വധിച്ച ഒളിയാക്രമണം

Manipur terror attack: China behind

0

മണിപ്പൂരിലുണ്ടായ പുൽവാമ മോഡൽ ഭീകരാക്രമണത്തിന് പിന്നിൽ ചൈനയുടെ കറുത്ത കരങ്ങളെന്ന് സൂചന. അടുത്തിടെ സുരക്ഷാ സേന പിടികൂടിയ ഭീകരരിൽ നിന്നും കണ്ടെടുത്ത ആയുധങ്ങളാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്നത്. വടക്ക് കിഴക്കൻ മേഖലയിലെ സായുധ സംഘടനകൾക്ക് മ്യാൻമറിലെ അരാകൻ സേനയുമായും, യുണൈറ്റഡ് വാ സ്റ്റേറ്റ് സേനയുമായും ബന്ധമുള്ളതായുള്ള ഉന്നത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ സംശയങ്ങൾ സൃഷ്ടിക്കുന്നു.

.മണിപ്പൂരിൽ നിന്നും പിടികൂടുന്ന ഭീകരരുടെ പക്കൽ നിന്നും ചൈനീസ് നിർമ്മിത ആയുധങ്ങളാണ് കണ്ടെടുക്കാറുള്ളത്. ഇതാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിലുൾപ്പെടെ ചൈനയ്‌ക്ക് പങ്കുണ്ടെന്ന സൂചന നൽകുന്നത്. അടുത്തിടെയായി മ്യാൻമാറിലേക്ക് ചൈനീസ് നിർമ്മിത ആയുധങ്ങളുടെ ഒഴുക്ക് വർദ്ധിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കും ചൈനയുടെ സ്വാധീനം ഉണ്ടാകുന്നതിന് കാരണമായെന്നാണ് വിലയിരുത്തൽ.മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് മണിപ്പൂരും, മണിപ്പൂർ നാഗാ ഫ്രണ്ടുമാണ് അസം റൈഫിൾസ് കമാൻഡിംഗ് ഓഫീസറുടെയും കുടുംബത്തിന്റെയും മരണത്തിന് കാരണമായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളത്.

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ഭീകരാക്രമണം നടത്തിയത് എന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. ആക്രമണം നടത്തിയ ഭീകരർക്കായുള്ള തെരച്ചിൽ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ട്.ഇവരുടെ പകൽ നിന്നും ചൈനീസ് നിർമ്മിത ആയുധങ്ങൾ ലഭിച്ചതായും സൂചനയുണ്ട്.നേരത്തെ 2020ലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്ന് തയ് വാനുമായി ഒരു വ്യാപാരക്കരാർ ഉണ്ടാക്കുന്നതിനെതിരെ ഇന്ത്യയെ ചൈന താക്കീത് ചെയ്തിരുന്നു.

അതുപോലെ സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നതിനെയും ചൈന എതിർത്തിരുന്നു. ഈ രണ്ട് കാര്യങ്ങളുടെ പേരിലും ചൈനയുടെ പ്രചാരണവിഭാഗങ്ങൾ ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ചിരുന്നു.’മണിപ്പൂർ ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ മേഖലകളിൽ സായുധസംഘങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നതിന് പിന്നിൽ ചൈനയുണ്ടെന്ന് സംശയിക്കുന്നു. മണിപ്പൂരിലെ ചാരചന്ദ്പൂർ ജില്ലയിൽ വെച്ചാണ് ആയുധധാരികളായ കലാപകാരികൾ അസം റൈഫിൾസിന്റെ കാവൽവാഹനങ്ങളെ അവിചാരിതമായി ആക്രമിച്ചത്. കേണൽ വിപ്ലവ് ത്രിപാതിയും കുടുംബവുമാണ് കൊല്ലപ്പെട്ടത്.

ക്വിക് റിയാക്ഷൻ ടീമിനെതിരെയാണ് ആക്രമണം നടത്തിയത്. ‘മണിപ്പൂരിലെ പിപ്പിൾസ് ലിബറേഷൻ ആർമിയുമായി ചൈന ബന്ധം സ്ഥാപിച്ചിരിക്കാമെന്നാണ് നിഗമനം. യഥാർഥ നിയന്ത്രണരേഖയിലെ തർക്കം കാരണം ചൈന ഇന്ത്യയെ ദുർബലപ്പെടുത്താൻ ഈ മേഖലയിലെ സായുധഗ്രൂപ്പുകളുമായി കൈകോർക്കുന്നുണ്ടാകണം.നിയന്ത്രിത സ്‌ഫോടന ഉപകരണമുപയോഗിച്ചാണ് കലാപകാരികൾ അസം റൈഫിൾസ് സംഘത്തെ ആക്രമിച്ചത്.

പരമാവധി അപകടം ഉണ്ടാക്കാനായി വലിയ സ്‌ഫോടനമാണ് നടത്തിയത്. ഇന്ത്യൻ സേനയ്ക്ക് 18 പേരെ നഷ്ടമാക്കിയ 2015 ജൂണിൽ നടന്ന ചണ്ടേൽ ഒളിയാക്രമണത്തെയാണ് ഇത് അനുസ്മരിപ്പിച്ചത്.വടക്ക് കിഴക്കൻ മേഖലയിൽ സുരക്ഷസ്ഥിതിവിശേഷം മെച്ചപ്പെട്ട സമയത്താണ് ഈ പതിയിരുന്നാക്രമണം. നേരത്തെ ഇക്കാര്യങ്ങളിൽ നേരിട്ടിടപെടാതിരുന്ന ചൈന അതിർത്തി സംഘർഷത്തോടെയാണ് പുതിയ തന്ത്രങ്ങൾ മെനയുന്നത് എന്ന് വേണം കരുതാൻ.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സായുധ സംഘങ്ങൾക്ക് ചൈനയുമായി ബന്ധങ്ങളുണ്ടാകാമെന്ന് മുൻ വടക്കൻ സേന കമാന്റർ ലഫ്. ജനറൽ ഡിഎസ് ഹൂഡ പറയുന്നു.

Manipur terror attack: China behind