മധുവിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി

Mammootty wishes Madhu a happy birthday

0

മലയാളത്തിന്റെ പ്രിയ നടൻ മധുവിന്റെ 88ാം പിറന്നാളാണ് ഇന്ന്. നിരവധി താരങ്ങളാണ് മധുവിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്. സൂപ്പർതാരം മമ്മൂട്ടിയും മധുവിന് പിറന്നാൾ ആശംസ കുറിച്ചു. എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. മധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ആശംസ.

സിനിമയിൽ വരുന്നതിനു മുമ്പ് മമ്മൂട്ടി ഏറെ ആരാധിച്ചിരുന്ന നടനാണ് മധു. പല അഭിമുഖങ്ങളിലും മമ്മൂട്ടി ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ താൻ കണ്ട ഒരേയൊരു സൂപ്പർസ്റ്റാർ മധുവാണെന്നും കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ വിലാസത്തിലേയ്ക്ക് കത്തെഴുതി അയച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. മധുവിന് ആശംസകൾ കുറിച്ചുകൊണ്ട് നിരവധി ആരാധകരും കമന്റുകളുമായി എത്തി.

 

മമ്മൂട്ടിയെ കൂടാതെ നടൻ സുരേഷ് ​ഗോപിയും മധുവിന് ആശംസകൾ അറിയിച്ചു.

മലയാളത്തിന്റെ സ്വന്തം മധു സാറിന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു- എന്നാണ് സുരേഷ് ​ഗോപി കുറിച്ചത്. ബാലചന്ദ്രമേനോൻ, ഷൈൻ ടോം ചാക്കോ, നാദിർഷ തുടങ്ങിയ നിരവധി താരങ്ങളും ആശംസ കുറിച്ചിട്ടുണ്ട്.

 

നാടക രം​ഗത്തിലൂടെയാണ് മധു സിനിമയിലേക്ക് എത്തുന്നത്. മാധവൻ നായർ എന്നായിരുന്നു യഥാർത്ഥ പേര്. 1963ല്‍ കാര്യാട്ടിന്റെ മൂടുപടത്തില്‍ മുഖം കാണിക്കുമ്പോള്‍ വയസ് മുപ്പതാണ് മധുവിന്. എന്നാല്‍, ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർ നിർമിച്ച്‌ എൻ.എൻ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്പാടുകൾ ആണ്‌. ഈ ചിത്രത്തിൽ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. അമ്പത്താറു കൊല്ലം കൊണ്ട് മുന്നൂറിലേറെ ചിത്രങ്ങളിലാണ് വേഷമിട്ടത്.

Mammootty wishes Madhu a happy birthday