മലയാറ്റൂരില്‍ വീട് കുത്തിതുറന്ന് 25 പവന്‍ സ്വര്‍ണ്ണവും 41,000 രൂപയും കവര്‍ന്നു; പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Malayatoor house robbery

0

എറണാകുളം: മലയാറ്റൂര്‍ കളംപാട്ട്പുരത്ത് വീട് കുത്തിതുറന്ന് 25 പവന്‍ സ്വര്‍ണ്ണവും 41,000 രൂപയും കവര്‍ന്നു.

കൊച്ചിന്‍ റിഫൈനറിയില്‍ വാഹനങ്ങളുടെ കോണ്‍ട്രാക്റ്റ് എടുക്കുന്ന വ്യവസായി ഔസപ്പ് തോമസ് എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

കാലടി പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കും മൂന്നുമണിക്കുമിടെയാണ് കവര്‍ച്ച നടന്നതെന്നാണ് പൊലീസ് നിഗമനം.

അലമാര തുറന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബെഡ്റൂമില്‍ നിന്ന് താക്കോലെടുത്ത് അലമാര തുറന്നായിരുന്നു മോഷണം. സംഭവം നടക്കുമ്ബോള്‍ വീട്ടുകാരെല്ലാം വീട്ടിലുണ്ടായിരുന്നു.

ഔസേപ്പിന്‍റെ വീടിന് സമീപത്തുള്ള രണ്ട് വീടുകളിലും ചെറിയ തോതില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഔസേപ്പിന്‍റെ വീട്ടില്‍ കവര്‍ച്ച നടന്നത്.

Malayatoor house robbery