മതം മാറി മുസ്ലീമായി;ഐ എസിലെത്തി ലിബിയയിൽ കൊല്ലപെട്ടത് മലയാളി! 

Malayali Engineer dies in Libya,probe Started

0

മലയാളികളുടെ ഐ എസ് സാനിധ്യം പുതുമയുള്ള കാര്യമല്ല,മലയാളികൾ നേരത്തെയും ഇങ്ങനെ തീവ്രവാദ ബന്ധത്തിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന വിവരങ്ങൾ മലയാളികൾക്കിടയിൽ ഐ എസ് ഐ എസ് എത്രമാത്രം വേരുറപ്പിച്ചു എന്നതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.

ഏറ്റവും ഒടുവിൽ പുറത്ത് വന്ന വിവരം അഫ്ഗാനിലോ,സിറിയയിലോ ഇറാഖിലോ നിന്നല്ല മറിച്ച് ലിബിയയിൽ നിന്നാണ്.ഐഎസിൽ ചേർന്ന ഒരു മലയാളി  ലിബിയയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിലാണ് മലയാളി കൊല്ലപ്പെട്ടതായി വിവരമുള്ളത്.ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ട രക്തസാക്ഷി പട്ടികയിലാണ് മലയാളി എഞ്ചിനീയറെക്കുറിച്ച്  പറയുന്നത്.

ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ക്രിസ്തുമത വിശ്വാസിയായ യുവാവാണ് മതപരിവർത്തനത്തിനു ശേഷം ഐസിൽ ചേർന്നതും ലിബിയയിൽ ചാവേർ സ്ഫോടനം നടത്തിയതെന്നുമാണ്‌ ഐഎസ് വ്യക്തമാക്കുന്നത്.ഇയാളുടെ യഥാർത്ഥ പേരും മറ്റ് വിവരങ്ങളും പുറത്തു വന്നിട്ടില്ല. പുരാതനമായ ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ്‌ ഇയാളെന്നാണ് ഐ.എസ് പറയുന്നത്.

ഇസ്ലാമിനെക്കുറിച്ച് അറിഞ്ഞതിനു ശേഷം ഹിജ്‌റ ചെയ്യാൻ തീരുമാനിച്ചെന്നും തുടർന്ന് ഐഎസിൽ ചേർന്ന് പ്രവർത്തിക്കുന്നതിനായി ലിബിയയിലേക്ക് പോയെന്നുമാണ് റിപ്പോർട്ട്. ഇയാളുടെ പേര് അബൂബക്കർ അൽ ഹിന്ദി എന്നാണെന്നും ഐഎസ് വ്യക്തമാക്കുന്നു. എന്നാൽ മതപരിവർത്തനത്തിനു മുൻപുള്ള ഇയാളുടെ പേര്‌ ഐഎസ് വെളിപ്പെടുത്തിയിട്ടില്ല.കേരളത്തിൽ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്താനിലേക്കും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുൾപ്പെടെ  നിരവധി പേർ ഐഎസിനു വേണ്ടി ഭീകരപ്രവർത്തനത്തിന് പോയിട്ടുണ്ട്.

ഇതിൽ പലരും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതാദ്യമായാണ് ലിബിയയിൽ മലയാളി ഭീകരൻ കൊല്ലപ്പെട്ട വാർത്ത പുറത്തുവരുന്നത്. കൂടുതൽ വിവരങ്ങൾക്കായി കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഇസ്ലാമിക് സ്റ്റേറ്റ് പുറത്ത് വിട്ട വിവരങ്ങൾ സംബന്ധിച്ച അന്വേഷണം രഹസ്യാന്വേഷണ വിഭാഗം ആരംഭിച്ചിട്ടുണ്ട്.നേരത്തെ അഫ്ഗാനിസ്ഥാനിൽ നടന്ന ചാവേർ അക്രമങ്ങളിൽ ഐ എസിലെ മലയാളി ഭീകരന്റെ പങ്കു അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു.

ഐഎസ് ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിനായി വൻ പദ്ധതികൾ തയ്യാറാക്കിയ വിവരം അന്വേഷണ ഏജൻസികൾ പുറത്ത് കൊണ്ടുവന്നിരുന്നു.ദക്ഷിണേന്ത്യയിൽ ഐ എസിലേക്ക് ആളുകളെ റിക്രൂട് ചെയ്യുന്ന ഏജൻസികൾ സജീവമാണ്.തീവ്ര വാദ സംഘടനകളുടെ സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നു എന്നതൊക്കെ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

അതുകൊണ്ട് തന്നെ ഇപ്പോൾ ലിബിയയിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ ദേശീയ അന്വേഷണ ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്.ക്രിസ്ത്യൻ യുവാവ് മതം മാറി ഇസ്ലാം മതം സ്വീകരിച്ച ശേഷം ഐ എസിന്റെ ഭാഗമായി ലിബിയയിൽ എത്തി എന്നത് ദേശീയ അന്വേഷണ ഏജൻസികൾ ഗൗരവമായി തന്നെയാണ് കാണുന്നത്.മലയാളി യുവാവാണ് ഇങ്ങനെ മതം മാറി ഐ എസിൽ എത്തുകയും ഐ എസിന്റെ ചാവേറായി കൊല്ലപ്പെടുകയും ഐ എസിന്റെ രക്തസാക്ഷി പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തത് എന്നതുകൊണ്ട് തന്നെ കൂടുതൽ മലയാളികൾക്ക് ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതൊക്കെ അന്വേഷണത്തിലൂടെ പുറത്ത് വരേണ്ട കാര്യമാണ്.

എന്തായാലും അന്വേഷണ ഏജൻസികൾ ഇത് സംബന്ധിച്ച വിവരങ്ങളൊക്കെ ശേഖരിച്ചതിനു ശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കുന്നതിനാണ് ശ്രമിക്കുന്നത്.ലിബിയയിൽ നിന്നും ഇതുസംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി തന്നെ അന്വേഷണ ഏജൻസികൾ ശേഖരിക്കും. തീവ്രവാദികളെ റിക്രൂട് ചെയ്യുന്ന സംഘങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന അന്വേഷണങ്ങൾ ഒക്കെ ഈ കേസുമായി ബന്ധപെടുത്തും.

മത പരിവർത്തനത്തിലൂടെ തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ എത്തിക്കുന്ന വൻ സംഘം രാജ്യത്തുണ്ട് എന്നതാണ് ഈ സംഭവത്തിൽ നിന്നും വ്യക്തമാകുന്നത്.അതുകൊണ്ടു തന്നെ വിശദമായ അന്വേഷണത്തിലൂടെ തീവ്രവാദത്തിന്റെ അടിവേരറുക്കുക എന്നതാണ് അന്വേഷണ ഏജൻസികൾ ലക്‌ഷ്യം വെയ്ക്കുന്നത്.

 

 

 

Malayali Engineer dies in Libya,probe Started