ഗൂഡാലോചനയുടെ പിന്നിൽ മലയാളി സഖാവോ..?

Malayali Behind the tweet and PR Work 

0

കർഷക സമരത്തിലെ അന്താരാഷ്ട്ര ഇടപെടലുകൾക്ക് പിന്നിൽ മലയാളിയുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്. അന്താരാഷ്ട്ര തലത്തിലേക്ക് രാജ്യതലസ്ഥാനത്തെ കർഷക സമരം എത്തിയതിൽ ചില ഇടപെടലുകൾ ഉണ്ടെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു.

അന്തരാഷ്ട്ര ബന്ധങ്ങളുള്ള ചില മലയാളികൾ അവരുടെ രാഷ്ട്രീയ ബന്ധങ്ങൾകൊണ്ട് രാഷ്ട്രീയ മേലാളന്മാരെ സുഖിപ്പിക്കുന്നതിനായി നടത്തുന്ന നീക്കമാണോ കർഷക സമരം അന്താരാഷ്ട്ര ശ്രദ്ധയിൽ എത്തിയതിനു കാരണമായത് എന്ന് സംശയിക്കുന്നവരെ കുറ്റം പറയാനും കഴിയില്ല.

ഗ്രെറ്റ തൻബർഗ് എന്ന അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കർഷക സമരത്തെ എങ്ങനെയൊക്കെ പിന്തുണയ്ക്കാം എന്നെഴുതി ടൂൾ കിറ്റ് പങ്കു വെച്ചുകൊണ്ട് നടത്തിയ ട്വിറ്റർ പ്രചാരണത്തിൽ മലയാളിയുടെ ബന്ധം ഉണ്ടെന്ന സംശയമാണ്  ഇപ്പോൾ ഉയർന്നിട്ടുള്ളത് ഇന്ത്യൻ എംബസികൾക്ക്  മുൻപിൽ പ്രതിഷേധ പ്രകടനം നടത്താൻ അടക്കമുള്ളവയ്ക്ക്  ആഹ്വാനം നൽകുന്ന ഉള്ളടക്കമാണ് ഇതിൽ ഉണ്ടായിരുന്നത്.

ടൂൾ കിറ്റിന് ഖലിസ്ഥാൻ വാദികളുമായി ബന്ധമുണ്ടെന്നും ഗ്രേറ്റയുടെ ടൂൾകിറ്റ് ട്വീറ്റുകളിൽ അന്വേഷണം ഉണ്ടാകുമെന്നും ഡൽഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയെ ആഗോളതലത്തില്‍ അപമാനിക്കുന്ന തരത്തിലുള്ള ആശയങ്ങള്‍ അടങ്ങിയതായിരുന്നു ഗ്രെറ്റ തൻബർഗ് പങ്കുവെച്ച ഈ ലഘുലേഖ. സംഭവം വിവാദമായതോടെ ഗ്രേറ്റ  ട്വീറ്റിൽ നിന്ന് ഈ ലഘുലേഖ മാറ്റി മറ്റൊന്ന് ചേർക്കുകയായിരുന്നു.

എന്തായാലും സംഭവത്തിൽ മലയാളി ബന്ധത്തിൽ സംശയം ഉയരുന്നതിനു പിന്നാലെ ഗ്രെറ്റ തൻബർഗിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന  തിരുവനന്തപുരം സ്വദേശിയായ  യുവാവ് തനിക്കെതിരെ സൈബർ ആക്രമണം നടക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഗ്രെറ്റ തൻബർഗിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നആദർശ് പ്രതാപാണ് തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നെന്ന് ഒരു മാധ്യമത്തോട്  വെളിപ്പെടുത്തിയിരിക്കുന്നത്.

രാഷ്ട്രീയമായി ആദർശ് പ്രതാപ് കർഷക സമരത്തെ പിന്തുണയ്ക്കുന്ന നിലപാടുകൾ പിന്തുടരുന്ന വ്യക്തിയാണോ എന്നത് സജീവ ചർച്ചയാണ്.ഡി വൈ എഫ് ഐ യോടും ഇടതുപക്ഷത്തോടും ഒക്കെ അടുപ്പം പുലർത്തുന്നയാളാണ് ആദർശ് എന്നത് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിൽ നിന്ന് തന്നെ വ്യക്തമാണ്.

അതെന്തെങ്കിലും ആകട്ടെ അന്താരാഷ്ട്ര തലത്തിൽ ഗ്രെറ്റ യുടെ നിലപാട് ചർച്ചചെയ്യണം എന്ന് വാശിപിടിക്കുന്നവർ അന്താരാഷ്ട്ര മലയാളി ഗീത ഗോപിനാഥ്‌ കർഷക സമരത്തെ പിന്തുണച്ചത് കണ്ടില്ല എന്നതും നമ്മൾ അറിയണം. കൃത്യമായ അജണ്ടയുള്ള പ്രചാരണം അത് തന്നെയാണ് ആസൂത്രിതമായി നടക്കുന്നത്.

മാധ്യമങ്ങളെയൊക്കെ കൂട്ടുപിടിച്ചുകൊണ്ടു നടക്കുന്ന ഈ പി ആർ പ്രവർത്തനങ്ങളുടെ ഏറ്റവും രാജ്യ വിരുദ്ധമായ കാര്യങ്ങളാണ് കർഷക സമരവുമായി ബന്ധപെട്ടു നടക്കുന്നത് എന്ന് പറയാതിരിക്കാൻ കഴിയില്ല,എന്തായാലും കഴിഞ്ഞ കുറച്ചുനാളുകളായി അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ചിലകാര്യങ്ങൾ, എന്നുപറഞ്ഞാൽ നമ്മുടെ ആരോഗ്യമന്ത്രിക്ക് ലഭിച്ച അന്താരാഷ്ട്ര അംഗീകാരം,നമ്മുടെ മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം അങ്ങനെ ചിലതൊക്കെ നല്ല ഒന്നാംതരം പി ആർ വർക്കിന്റെ ഭാഗം തന്നെയായിരുന്നു.

അന്താരാഷ്ട്ര തലത്തിൽ എന്ന് പറഞ്ഞാൽ മാധ്യമങ്ങളിൽ, സംഘടനകളിൽ ഒക്കെ കേരളത്തിലെ കോവിഡ് പ്രതിരോധം അടക്കം വിഷയമായി,എന്നാൽ കേരളത്തിലെ ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിൽ എന്ത് നടപടിയെടുക്കുന്ന എന്നത് മലയാളികൾ പോലും അറിയുന്നില്ല.കേരളം ഇങ്ങനെയൊക്കെയാണ്.

പ്രബുദ്ധ മലയാളികൾ ഇങ്ങനെ അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ട് ചെയ്തുകൂട്ടുന്ന കാര്യങ്ങൾ നമ്മുടെ രാജ്യത്തെ തകർക്കുന്നതാണോ എന്ന് ചിന്തിക്കുന്നവരെ എങ്ങനെ കുറ്റം പറയാൻ കഴിയും. നമ്മൾ മലയാളികൾ കരുതിയിരിക്കണം ,പ്രബുദ്ധ മലയാളികളുടെ അന്താരാഷ്ട്ര ബന്ധങ്ങൾ ഐ എസ് ഐ എസിൽ മാത്രമല്ല രാജ്യവിരുദ്ധമായി എവിടെയൊക്കെ ഇടപെടാൻ കഴിയുമോ അവിടെയൊക്കെയുണ്ട് എന്നത് ഈ സംഭവങ്ങൾ എടുത്തുകാട്ടി ചിലർ പറയുന്നു.

അങ്ങനെയുള്ളവരെ എങ്ങനെ കുറ്റം പറയാൻ കഴിയും.എന്തായാലും അന്ധമായ രാഷ്ട്രീയ വിരോധം അല്ലെങ്കിൽ അന്ധമായ മോഡി വിരോധം ഇത് മാത്രമാണ് ചിലരുടെയൊക്കെ നിലപടിന്റെ അടിസ്ഥാനം,ഈ നിലപടിലൂടെ അവർ ഈ രാജ്യത്തെ തകർക്കാൻ അറിഞ്ഞോ അറിയാതെയോ കൂട്ടുനിൽക്കുന്നു എന്നതാണ് ഏറെ വിചിത്രം.

 

 

Malayali Behind the tweet and PR Work