മലയാളി യുവതി അമേരിക്കയിൽ മരിച്ചു.സിലിങ് തുളച്ചെത്തിയ വെടിയേറ്റ് ആണ് യുവതി മരിച്ചത്.

Malayalee woman dies in US

0

തിരുവല്ല: നിരണം സ്വദേശിനിയായ 19 കാരി അമേരിക്കയില്‍ അയല്‍വാസിയുടെ വെടിയേറ്റ് മരിച്ചു. നിരണം വടക്കും ഭാഗം ഇടപ്പളളി പറമ്ബില്‍ വീട്ടില്‍ ബോബന്‍ മാത്യു- ബിന്‍സി ദമ്ബതികളുടെ മകള്‍ മറിയം സൂസന്‍ മാത്യു ആണ് മരിച്ചത്.

അലബാമയിലെ വീട്ടില്‍ ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം.

മറിയത്തിന്‍റെ വീടിന് മുകള്‍ നിലയില്‍ താമസിക്കുന്ന ആളാണ് വെടിയുതിര്‍ത്തത്. വീടിന്‍റെ സീലിങ് തുളച്ചെത്തിയ വെടിയുണ്ട ഉറങ്ങിക്കിടന്നിരുന്ന മറിയത്തിന്‍റെ ശരീരത്തില്‍ കയറുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. സംഭവത്തെക്കുറിച്ച്‌ പൊലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

നാല് മാസം മുന്‍പാണ് സൂസന്‍ അമേരിക്കയിലെത്തിയത്. ഒന്നരമാസത്തിനിടെ മൂന്ന് മലയാളികളാണ് അമേരിക്കയില്‍ വേടിയേറ്റ് മരിച്ചത്.

Malayalee woman dies in US