പൊന്നിൻ ചിങ്ങത്തെ വരവേറ്റ് മലയാളികൾ

Malayalam New Year Chingam 1

0

കർക്കടകത്തിന്റെ ആശങ്കകളിൽ നിന്ന് ചിങ്ങപ്പുലരിയിലേക്ക് മലയാളികൾ കടന്നിരിക്കുന്നു. മലയാളികൾക്ക് പുതുവർഷാരംഭമാണ് ചിങ്ങം. മഹാമാരിക്കിടയിലും പ്രതീക്ഷയോടെയാണ് പൊന്നിൻ ചിങ്ങത്തെ മലയാളികൾ വരവേൽക്കുന്നത്.

ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കാർഷിക സംസ്‌കാരത്തിന്റെയും പൊന്നോണം കൊണ്ടാടുന്നതിന്റെ ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്.

കഴിഞ്ഞ രണ്ട് വർഷവും പ്രളയ ഭീകരതകൾക്ക് നടുവിലായിരുന്നു ചിങ്ങപ്പുലരി. പിന്നാലെ മഹാമാരിയുടെ ആശങ്കയെത്തി. എങ്കിലും പ്രതീക്ഷകളുടെ മാസമാണ് മലയാളികളെ സംബന്ധിച്ചടുത്തോളം ചിങ്ങം. പാടത്ത് വിളഞ്ഞ പൊൻകതിർ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം കൂടിയാണ് ചിങ്ങം. ചിങ്ങം പിറന്നാൽ പിന്നെ എവിടെയും പൂക്കൾ നിറയും. ‌മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമെല്ലാം മഹാമാരിക്കാലത്ത് പ്രത്യാശയുടെ പുതുനാമ്പുകൾ മലയാളിക്ക് സമ്മാനിക്കട്ടെ.

 

Malayalam New Year Chingam 1