നുണകളെ അതിജീവിച്ചേ മതിയാകൂ

Lies against BJP

0

ബി ജെ പി കല്ലുവെച്ച നുണകളെ പ്രതിരോധിച്ചേ മതിയാകൂ. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാൾ, അസം, തമിഴ് നാട് , കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏവരും ഉറ്റു നോക്കിയത് ബി ജെ പിയുടെ പ്രകടനമാണ്. അസമിൽ അതും ജനസംഖ്യയുടെ  40 ശതമാനം ന്യൂനപക്ഷങ്ങളുള്ള അസമിൽ ബി ജെ പി അധികാരത്തിൽ തുടരുന്നതിനാണ് ജനം വിധിയെഴുതിയത്.

പുതുച്ചേരിയിലും ചരിത്രത്തിലാദ്യമായി എൻ ഡി എ അധികാരത്തിലെത്തി. തമിഴ്നാട്ടിൽ DMK അധികാരം പിടിച്ചു. എ ഐ എ ഡി എം കെ സഖ്യത്തിൽ മത്സരിച്ച BJP നാല് സീറ്റുകളിൽ വിജയം നേടി. ബംഗാളിൽ ബി ജെ പി അവരുടെ മികച്ച പ്രകടനത്തിലൂടെ പ്രതിപക്ഷമായി മാറി. കേരളത്തിൽ ബി ജെ പിക്ക് ഒരു സീറ്റും നേടാൻ കഴിഞ്ഞില്ല. ഇങ്ങനെയാണ് യാഥാർത്ഥ്യം.

ഇനി ബി ജെ പിക്ക് എതിരെ നടക്കുന്ന പ്രചരണങ്ങളിലേക്ക് വന്നാൽ അത് ഏറ്റവും മോശമായ രീതിയിൽ അരങ്ങേറിയത് പശ്ചിമ ബംഗാളിലും കേരളത്തിലും ആണെന്ന് കാണാം. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെയും തമിഴ്നാട്ടിൽ DMK യുടേയും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറാണ്.

ഈ പ്രശാന്ത് കിഷോറിന്റെ പ്രചാരണമൊക്കെ ഊന്നിയത് ബി ജെ പിയ്ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നതിലായിരുന്നു. എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്നൊക്കെ BJP തീരുമാനിക്കും എന്ന് പ്രശാന്ത് കിഷോർ തന്നെ പലപ്പോഴും പറഞ്ഞു. മാത്രമല്ല ഒരു രാജ്യം ഒരു പാർട്ടി എന്നതാണ് ബി ജെ പിയുടെ മുദ്രാവാക്യം എന്നും പറഞ്ഞു. ബി ജെ പി എന്ന രാഷ്ട്രീയ പ്രസ്ഥാനം ഉയർത്തിയ മുദ്രാവാക്യം കോൺഗ്രസ് മുക്ത ഭാരതമാണ്.

കോൺഗ്രസ് സർക്കാരുകളുടെ അഴിമതിയും കോൺഗ്രസിലെ കുടുംബാധിപത്യവും കോൺഗ്രസ് സർക്കാരുകൾ രാജ്യത്തിന്റെ ഐക്യവും അഖണ്ഢതയും അടിയറ വെച്ചതും ഒക്കെ എടുത്ത് കാട്ടിയാണ് ബി ജെ പി കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഉയർത്തിയത്. ആ മുദ്രാവാക്യത്തെ പ്രശാന്ത് കിഷോർ ഒരു രാജ്യം ഒരു പാർട്ടി എന്നാക്കി അതും ചില മാധ്യമങ്ങളെ കൂട്ട് പിടിച്ച് കൊണ്ട്.

ഇങ്ങനെ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിൽ ഭീതിവിതയ്ക്കാൻ പ്രശാന്ത് കിഷോർ മാത്രമല്ല, മമതയും കോൺഗ്രസും ഇടത് പക്ഷവും ഡി എം കെയും ഒക്കെ ശ്രമിച്ചു. ഗോവ എന്ന കൃസ്ത്യൻ മത വിഭാഗത്തിന് സ്വാധീനമുള്ള സംസ്ഥാനത്തിലും നാഗാലാൻഡ് എന്ന കൃസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനത്തിലും BJP അധികാരത്തിലിരിക്കുന്നതും അവർ കണ്ടില്ല.

ഉത്തർ പ്രദേശിലും അസമിലും പശ്ചിമ ബംഗാളിലും എന്തിന് ജമ്മുകശ്മീരിൽ പോലും മുസ്ലിം സമുദായത്തിനിടയ്ക്ക് സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടിയായി ബി ജെ പി മാറുകയും ചെയ്തു. ഇങ്ങനെയാണ് യാഥാർത്ഥ്യം എന്നിരിക്കെയാണ് ഇങ്ങനെ ബി ജെ പിയെ ന്യൂനപക്ഷ വിരുദ്ധരായി ചിത്രീകരിക്കുന്നത് എന്നതാണ് വിരോധാഭാസം.

കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന ഐക്യ ജനാധി പത്യ മുന്നണിയും CPM നയിക്കുന്ന ഇടത് പക്ഷ ജനാധിപത്യമുന്നണിയും BJP യെ ന്യൂനപക്ഷ വിരുദ്ധരായി ചിത്രീകരിച്ച് നേട്ടമുണ്ടാക്കാൻ തുനിഞ്ഞിറങ്ങി. ഇങ്ങനെ വൃത്തികെട്ട രാഷ്ട്രീയ പ്രചാരണം ബി ജെ പിക്കെതിരെ നടന്നു എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ക്രൈസ്തവ വോട്ട് ഇക്കുറി ചിലയിടങ്ങളിൽ ബി ജെ പി ക്കും കിട്ടി എന്നത് UDF ന്റെ തകർച്ചയുടെ ആക്കം കൂട്ടി.

ബി ജെ പി ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയാത്ത പാർട്ടിയാണ്. എന്നാൽ കേരളത്തിൽ നിർണ്ണായക ശക്തിയാണ് എന്നത് ബി ജെ പി പിടിച്ച വോട്ടുകളാണ് ജയ പരാജയം നിർണ്ണയിച്ചത് എന്നതിൽ നിന്ന് വ്യക്തം. എന്തായാലും രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും പ്രശാന്ത് കിഷോറും ഒക്കെ നടത്തുന്ന നുണ പ്രചാരണങ്ങളെ ബിജെപി അതിജീവിച്ചേ മതിയാകൂ.

ബി ജെ പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ സംബന്ധിച്ചടുത്തോളം നുണ പ്രചരണങ്ങളെ അതിജീവിച്ചും പൊരുതി നേടിയുമാണ് ശീലം. അതുകൊണ്ട് അവർ ഈ കല്ലുവെച്ച നുണകളെയും അതിജീവിച്ച് വിജയം നേടുക തന്നെ ചെയ്യും.

 

 

Lies against BJP