എന്റെ തല കത്തുന്നതുപോലെ, ഹോട്ട് എയർ ബലൂണിൽ പറന്ന് ലെന; വിഡിയോ

0

 

 

അഭിനയത്രിയാണ് ലെന. സിനിമകളിൽ മാത്രമല്ല ജീവിതത്തിലും ലെന കൂളാണ്. സോഷ്യൽ മീഡിയയിൽ രസകരമായ അനുഭവങ്ങളുമെല്ലാം പങ്കുവെച്ച് താരം അമ്പരപ്പിക്കാറുണ്ട്. ഇപ്പോൾ താൻ നടത്തിയ ഹോട്ട് ബലൂൺ യാത്രയുടെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ബ്ലാക്ക് കോഫി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ എടുത്തതാണ് വിഡിയോ.

വമ്പൻ ഹോട്ട് ബലൂണിൽ പറക്കുകയാണ് ലെന. മനോഹരമായ സ്ഥലങ്ങളും താരത്തിന്റെ ചുറ്റും കാണാം. രസകരമായ കാപ്ഷനൊപ്പമാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഹോട്ട് എയർ ബലൂണിന് അകത്തു നിന്നാൽ തല കത്തുന്നതുപോലെ തോന്നും എന്നാണ് താരം കുറിച്ചത്. ബ്ലാക്ക് കോഫിയിലെ ​ഗാന ചിത്രീകരണത്തിനിടെയാണ് താരം ബോട്ട് ബലൂണിൽ പറന്നത്. എന്തായാലും ആരാധകരുടെ മനസു കീഴടക്കുകയാണ് താരത്തിന്റെ വിഡിയോ.

 

https://www.instagram.com/reel/CQLulMupku0/?utm_source=ig_embed&ig_rid=9baa7f74-6c54-4d78-816f-646e51774fe8