കനത്ത മഴയെ തുടർന്ന് കളമശ്ശേരിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു

Landslide in Ernakulam Kalamassery

0

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ മണ്ണിടിച്ചിൽ. മണ്ണിനടിയിൽപെട്ട ലോറി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. ലോറി നിർത്തി ഡ്രൈവർ ഇറങ്ങിയ ഉടൻ മണ്ണിടിയുകയായിരുന്നു.കളമശ്ശേരി കണ്ടെയ്‌നർ റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തെ തുടർന്ന് ലോറി ഡ്രൈവറായ തങ്കരാജ് മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു. മണ്ണിടിച്ചിലിൽ വലിയ കല്ല് ഇയാളുടെ ദേഹത്തേയ്‌ക്ക് പതിച്ചതാണ് മരണകാരണം. സംഭവത്തെ തുടർന്ന് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.

തങ്കരാജിനെ മണ്ണിനടിയിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്‌ക്ക് മാറ്റി.

Landslide in Ernakulam Kalamassery