ലക്ഷദ്വീപ്;അമിത് ഷാ ഇടപെടും;നെഞ്ചിടിപ്പോടെ പ്രതിഷേധക്കാർ!

Lakshadweep;Amit Shah Will play Crucial Role 

0

ആഭ്യന്തര മന്ത്രി അമിത്ഷായുടെ നീക്കങ്ങൾ നിർണ്ണായകമാണ്.ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്ന നടപടികൾക്കെതിരെ എതിർപ്പ് ഉയരുന്നതിനിടെയാണ് അമിത് ഷായുടെ ഇടപെടൽ ലക്ഷദ്വീപിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

ലക്ഷദ്വീപിലെ നടപടികളുടെ പേരിൽ കോൺഗ്രസ്സും എൻസിപിയും ഇടതുപാർട്ടികളും തീവ്ര നിലപാടുള്ള മുസ്ലിം സംഘടനകളും ഒക്കെ കേന്ദ്രസർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. എന്തായാലും രാഷ്ട്രീയമായി ലക്ഷദ്വീപ് വിഷയത്തിൽ ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വരുകയും ചെയ്തിരുന്നു.

അതേസമയം ബിജെപിയാകട്ടെ വിഷയത്തിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ദ്വീപിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം എന്ന സമീപനം സ്വീകരിക്കുകയും അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്ന നടപടികളിൽ ജനങ്ങൾക്ക് ഗുണകരമാകുന്ന കാര്യങ്ങൾ ജനങ്ങളെ ബോധ്യപെടുത്തുന്നതിനുമാണ് ശ്രമിച്ചത് .

ബിജെപി ലക്ഷദ്വീപ് ഘടകം പ്രഭാരി എ പി അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിൽ ബിജെപി ലക്ഷദ്വീപ് ഘടകം അദ്യക്ഷൻ അബ്ദുൽ ഖാദർ ഹാജി,ഉപാദ്യക്ഷൻ മുത്തുക്കോയ എന്നിവർ ഡൽഹിയിലെത്തി ബിജെപി ദേശീയ അദ്യക്ഷൻ ജെ പി നദ്ദയുമായും ആഭ്യന്തര മന്ത്രി അമിതസാഹയുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ബിജെപിയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയമായ നീക്കം ലക്ഷദ്വീപ് വിഷയത്തിൽ നടത്തിയതോടെയാണ് ബിജെപി ലക്ഷദ്വീപ് ഘടകം ദേശീയ നേതൃത്വത്തെ സമീപിച്ചത്. എന്തായാലും അമിത്ഷാ ലക്ഷദ്വീപിന്റെ പ്രശ്നങ്ങളിൽ ഇടപെടും എന്ന ഉറപ്പു ബിജെപി നേതാക്കൾക്ക് നൽകുകയും ചെയ്തു.ഇക്കാര്യം ബിജെപി ലക്ഷദ്വീപ് ഘടകം അദ്യക്ഷൻ ദ്വീപ് നിവാസികളെ അറിയിക്കുകയും ചെയ്തു.

അബ്ദുൽ ഖാദർ ഹാജി ശബ്ദ സന്ദേശമായി അമിത്ഷാ തങ്ങൾക്കു നൽകിയ ഉറപ്പു ദ്വീപ് നിവാസികളെ അറിയിക്കുകയും ചെയ്തു. എന്തായാലും ബിജെപി ലക്ഷദ്വീപിന്റെ കാര്യത്തിൽ പ്രതിഷേധങ്ങൾക്കെതിരെ ശക്തമായി തന്നെ മുന്നോട്ട് പോവുകയാണ്.അമിത്ഷാ വിഷയത്തിൽ ഇടപെടുമെന്നും ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.

രാഷ്ട്രീയമായി ബിജെപിയെ നേരിടുന്നവർക്ക് അതെ നാണയത്തിൽ തന്നെ മറുപടി നൽകുന്നതിനാണ് ബിജെപി ലക്ഷദ്വീപ് ഘടകത്തിന്റെ തീരുമാനം. ബിജെപി ലക്ഷദ്വീപ് ഘടകം അമിത്ഷാ വിഷയത്തിൽ ഇടപെടും എന്നതിനെ പ്രതീക്ഷയോടെയാണ് കാണുന്നത്.രാഷ്ട്രീയമായി ലക്ഷദ്വീപ് വിഷയം ഉയർത്തികാട്ടി ബിജെപിയെ കടന്നാക്രമിക്കുന്ന വർക്കുള്ള മറുപടി അമിത്ഷാ നൽകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി ലക്ഷദ്വീപ് ഘടകം നേതാക്കൾ.

അതിനിടെ ആഭ്യന്തര മന്ത്രാലയം ലക്ഷദ്വീപ് വിഷയത്തിൽ നടന്ന പ്രതിഷേധങ്ങളുടെ വിവരം ശേഖരിക്കുകയും ടൂൾ കിറ്റ് പ്രചാരണം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

 

 

Lakshadweep;Amit Shah Will play Crucial Role