മാത‍ൃഭൂമിക്ക് കിട്ടേണ്ടത് കിട്ടി

0

 

 

കേരളത്തിൽ മാതൃഭൂമി ന്യൂസ് നടത്തിയ വ്യാജ പ്രചരണത്തിനെതിരെ രൂഷവിമർശനവുമായി ലക്ഷദ്വീപ് ഭരണകൂടം. ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്നു നീക്കി കർണാടക ഹൈക്കോടതിയുടെ അധികാര പരിധിയിലേക്ക് മാറ്റാൻ ശുപാർശ ചെയ്‌തെന്ന മാതൃഭൂമിയുടെ വാർത്തക്കെതിരെയാണ് ദ്വീപ് ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരത്തിലൊരു നീക്കമില്ലെന്നും കേന്ദ്ര സർക്കാരിന് ശുപാർശ കൈമാറിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ലക്ഷദ്വീപ് കളക്ടർ എസ്. അസ്‌കർ അലി വ്യക്തമാക്കി. വ്യാജ പ്രചരണങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കേന്ദ്രഭരണ പ്രദേശങ്ങൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത് പാർലമെന്റാണ്. ഇതുപ്രകാരം നിലവിൽ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങളെല്ലാം. എന്നാൽ, മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്ത പോലെ അധികാര പരിധി മാറ്റണമെന്ന ലക്ഷദ്വീപ് ഭരണകൂടം ശുപാർശ നടത്തിയിട്ടില്ല. ഇത്തനം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും അദേഹം പറഞ്ഞു.