മലയാളി പ്രവാസികളുടെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് സൗദിയിലെ സ്ഥാപനം;നടപടി NBTV Live വാർത്തയെ തുടർന്ന്!Labour Issue;NSH Will solve the problem says to LBB

0

കൊവിഡ് 19 ൻ്റെ മറവിൽ ശമ്പളവും റിട്ടയർമെൻറ്
ആനുകൂല്യങ്ങളുമുൾപ്പടെയുള്ള സാമ്പത്തിക അനുകൂല്യങ്ങൾ
കവർന്നെടുക്കുന്ന തൊഴിൽ ദാതാക്കൾക്കെതിരെ സ്വീകരിക്കുന്ന നിയമ
നടപടികളുടെ ഭാഗമായി നൂറുകണക്കിന് വരുന്ന NSH തൊഴിലാളികൾ
നേരിടുന്ന ചൂഷണം ചൂണ്ടിക്കാട്ടി, സർക്കാറിൻ്റെ ഇടപെടൽ ആവശ്യപ്പെട്ട്
22.09.2020 ന് ലോയേഴ്സ് ബിയോണ്ട് ബോർഡേഴ്സ് (LBB) ഇന്ത്യ കേരള
മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു.
ഈ പരാതിയും പരാതിക്ക് ആധാരമായ കാര്യങ്ങളും NBTV ലൈവ് വാർത്ത
നൽകിയിരുന്നു.
പിന്നാലെ സൗദി അറേബിയയിലെ നാസ്സർ .എസ് .അൽ -ഹജ്‌രി
കോർപ്പറേഷൻ ( NSH)അധികൃതർ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാമെന്ന്
വ്യക്തമാക്കി LBB യെ സമീപിച്ചിരുന്നു.
ആനുകൂല്യങ്ങൾക്ക് അർഹരായ തൊഴിലാളികളുടെ ലിസ്റ്റ് കൈമാറിയാൽ
അവശ്യ നടപടികൾ സ്വീകരിക്കാമെന്നാണ് NSH അധികൃതർ
വ്യക്തമാക്കിയിരിക്കുന്നത്.
ചർച്ചകളിലൂടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാൻ NSH അധികൃതർ
തയ്യാറാകുമെങ്കിൽ നിയമ നടപടികൾക്കുള്ള സാമ്പത്തികവും സമയവുമെല്ലാം
ലാഭിച്ച്, ഏറ്റവും പെട്ടെന്നു തന്നെ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക്
ലഭിച്ചേക്കുമെന്നതിനാൽ അർഹരായ തൊഴിലാളികളുടെ ലിസ്റ്റ്‌ നൽകാമെന്ന്
LBB അറിയിച്ചിട്ടുണ്ട്. സമയബന്ധിതമായി സമവായത്തിലൂടെ പ്രശ്നം
പരിഹരിക്കപ്പെട്ടില്ലെങ്കിൽ NSHനെതിരെ LBBആരംഭിച്ച നിയമ നടപടികൾ
തുടരാൻ തന്നെയാണ് സംഘടനയുടെ തീരുമാനം.
NSH ൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാനുള്ള തത്പരരായ തൊഴിലാളികൾ
പേര്, ജോബ് പ്രൊഫൈൽ / ഡിപ്പാർട്ട്മെൻ്റ്, എംപ്ലോയീ കോഡ് നമ്പർ,
പാസ്പോർട്ട് നമ്പർ, തൊഴിലെടുത്ത വർഷം എന്നീ വിവരങ്ങൾ
അടിയന്തിരമായി ഇന്ന് (24.09.2020 ന് ) ഉച്ചയ്ക്ക്12 മണിയ്ക്കു മുമ്പായി
8078203616 (പാർവതീ ദേവി ) എന്ന നമ്പറിലേക്ക് വാട്സ്ആപ്പ്
ചെയ്യണമെന്ന് സംഘടന അറിയിക്കുകയും ചെയ്തു.

ഇരുന്നൂറിലധികം വരുന്ന തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിനായി
എൻ എസ് എച്ച് അധികൃതർ തയ്യാറാകുന്നത് തൊഴിലാളികൾക്ക്
ആശ്വാസം പകരുന്ന നടപടിയാണ്,
Content Highlight: Labour Issue;NSH Will solve the problem says to LBB