കെഎസ്‌ആര്‍ടിസി സ്‌കാനിയ ബസ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

KSRTC Scania bus crashes

0

കൃഷ്ണഗിരി ; കെഎസ്‌ആര്‍ടിസി സ്കാനിയ ബസ് തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കു പോകുകയായിരുന്ന ബസാണ് കൃഷ്ണഗിരിക്ക് 20 കിലോമീറ്റര്‍ മുന്‍പ് അപകടത്തില്‍പെട്ടത്.

ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.മുന്നില്‍ പോകുകയായിരുന്ന ലോറിക്കു പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ഡ്രൈവറുടെ നില ഗുരുതരമാണ്. ആശുപത്രിയിലേക്കു മാറ്റി.

ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ക്ക് ആര്‍ക്കും കാര്യമായ പരുക്കുകളില്ല. ബസിന്റെ ഡ്രൈവര്‍ ഇരുന്ന ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടകാരണമെന്നു കരുതുന്നു.

KSRTC Scania bus crashes