കോഴിക്കോട് ചെ​രു​പ്പു ഗോ​ഡൗ​ണ്‍ ക​ത്തി​; കടപൂർണ്ണമായും കത്തി നശിച്ചു

Kozhikode chappal godown fire

0

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കൊ​ള​ത്ത​റ​യി​ല്‍ റ​ഹ്മാ​ന്‍ ബ​സാ​റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഇ​വി​ടു​ത്തെ ചെ​രു​പ്പു നി​ര്‍​മാ​ണ ഗോ​ഡൗ​ണി​നാ​ണ് പു​ല​ര്‍​ച്ച​യോ​ടെ തീ​പി​ടി​ച്ച​ത്.
അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

ആ​റ് ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ള്‍ എ​ത്തി​മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ശ്ര​മ​ത്തി​ന് ഒ​ടു​വി​ലാ​ണ് തീ ​അ​ണ​ച്ച​ത്. ​ബി​നീ​ഷ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​രു​പ്പ് ക​ട​യി​ലാ​ണ് തീ​പി​ടി​ച്ച​ത്. സ​മീ​പം താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ആ​യി​രി​ക്കാം അ​പ​ക​ട കാ​ര​ണം എ​ന്നാ​ണ് പ്ര​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.

ഗോ​ഡൗ​ണ്‍ പൂ​ര്‍ണമാ​യും ക​ത്തി ന​ശി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത് എ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​മ്ബ​തോ​ളം ഇ​ത​ര ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ ​യൂ​ണി​റ്റി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​ത്. ഇ​വ​ര്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ ഗോ​ഡൗ​ണി​നോ​ടു ചേ​ര്‍​ന്നാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ചെ​രു​പ്പ് നി​ര്‍​മാ​ണ സാ​ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. ചെ​രു​പ്പു നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന കെ​മി​ക്ക​ല്‍ വ​സ്തു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു. ചെ​റി​യ രീ​തി​യി​ലു​ള്ള സ്‌​ഫോ​ട​ന​വും കേ​ട്ടി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

മാ​ര്‍​ക്ക് എ​ന്ന നി​ര്‍​മാ​ണ ക​മ്ബ​നി​യു​ടെ യൂ​ണി​റ്റാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ജ​ന​റേ​റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ അ​തി​വേ​ഗം മാ​റ്റു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, കെ​മി​ക്ക​ല്‍ വ​സ്തു​ക്ക​ളും ഓ​യി​ലും ഉ​ള്‍​പ്പെ​ടെ പ​ര​ന്ന അ​വ​സ്ഥ​യാ​യ​തി​നാ​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യേ തീ​പി​ടി​ത്ത കാ​ര​ണം വ്യ​ക്ത​മാ​കൂ.