മുംബൈക്ക് രണ്ടാം തോല്‍വി, ജയം തൊട്ട് കൊല്‍ക്കത്ത

Kolkata suffered their second defeat to Mumbai

0

ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈക്ക് രണ്ടാം തോല്‍വി. കൊല്‍ക്കത്തയോട് ഏഴ് വിക്കറ്റിനാണ് രോഹിത്തും കൂട്ടരും തോല്‍വി വഴങ്ങിയത്. ജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. മുംബൈ ഇപ്പോള്‍ ആറാമതാണ് .

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് രോഹിത്തും ഡികോക്കും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ അത് പ്രയോജനപ്പെടുത്താന്‍ മുംബൈക്കായില്ല. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് ആണ് മുംബൈ കണ്ടെത്തിയത്. 42 പന്തില്‍ നിന്ന് 55 റണ്‍സ് എടുത്ത ഡികോക്ക് ടോപ് സ്‌കോറര്‍.

156 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത അനായാസം ജയം പിടിച്ചു. തുടരെ രണ്ടാമത്തെ കളിയിലും വെങ്കടേഷ് അയ്യര്‍ മികവ് കാണിച്ചപ്പോള്‍ ഒപ്പം രാഹുല്‍ ത്രിപദിയും ചേര്‍ന്നു. 30 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും സഹിതം വെങ്കടേഷ് അയ്യര്‍ 53 റണ്‍സ് നേടി.

42 പന്തില്‍ നിന്ന് എട്ട് ഫോറും മൂന്ന് സിക്‌സും പറത്തി രാഹുല്‍ ത്രിപദി 74 റണ്‍സ് കണ്ടെത്തി. 15.1 ഓവറില്‍ കൊല്‍ക്കത്ത വിജയ ലക്ഷ്യം മറികടന്നു. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ സുനില്‍ നരെയ്ന്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

Kolkata suffered their second defeat to Mumbai