മോദിയുടെ ചിറകിലേറി കൊച്ചിയും കുതിക്കുന്നു!

Kochi changes under PM Modi 

0

കൊച്ചി ഇപ്പോൾ പഴയ കൊച്ചിയല്ല, കൊച്ചി തുറമുഖവും ബി പി സി എല്ലും ഒക്കെ മാറുകയാണ്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം വികസന കുതിപ്പിലാണ്. വികസന മുന്നേറ്റത്തിന്റെ പാതയിൽ രാജ്യം അതിവേഗം കുതിക്കുമ്പോൾ ആ മാറ്റം കൊച്ചിയിലും ദൃശ്യമാണ്.

കൊച്ചി രാജ്യത്തിൻറെ വികസന കുതിപ്പിലും സൈനിക ശക്തിയിലും വളരെയേറെ മുന്നിലേക്ക് കുതിക്കുകയാണ്. ഇന്ത്യൻ നാവിക സേനയുടെ കരുത്തായി മാറുന്നതിനുള്ള ചുവട് വെയ്പ്പാണ് കൊച്ചി കപ്പൽ ശാല നടത്തുന്നത്.ഇന്ത്യൻ നാവിക സേനയ്ക്ക് യുദ്ധക്കപ്പലുകൾ നിർമ്മിച്ച് നൽകാൻ സന്നദ്ധത അറിയിച്ച് കൊച്ചി കപ്പൽശാല രംഗത്ത് വന്നിരിക്കുകയാണ്.

ഇത് സംബന്ധിച്ച കരാർ കൊച്ചി കപ്പൽശാല നാവിക സേനയ്ക്ക് സമർപ്പിച്ചു. അടുത്ത തലമുറയിൽപ്പെട്ട ആറു മിസൈൽ യുദ്ധക്കപ്പലുകൾ നിർമ്മിക്കാനായുള്ള 10,000 കോടി രൂപയുടെ കരാറാണ് കപ്പൽശാല സമർപ്പിച്ചിരിക്കുന്നത്. നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച ശേഷം മാത്രമെ ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകൂ.നാവിക സേനയ്ക്കായി യുദ്ധ കപ്പലുകൾ നിർമ്മിക്കാനുള്ള കരാർ ലഭ്യമായാൽ കൊച്ചി കപ്പൽശാലയ്ക്ക് വൻ കുതിപ്പാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

നേരത്തെ രാജ്യത്തെ ഏറ്റവും വലിയ രണ്ടു ടാങ്കറുകൾ സൈന്യത്തിന് കൊച്ചി കപ്പൽശാല നിർമ്മിച്ച് നൽകിയിട്ടുണ്ട്. രാജ്യത്തെ ആദ്യ തദ്ദേശീയ വിമാന വാഹിനി കപ്പലിന്റെ നിർമ്മാണം കൊച്ചി കപ്പൽ ശാലയിൽ പുരോഗമിക്കുകയാണ്.ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കമ്പനികളിൽ നിന്നുള്ള നിർമ്മാണ കരാറുകൾ കൊച്ചി കപ്പൽനിർമ്മാണശാലയെ തേടിയെത്തിയിട്ടുണ്ട്.

കൊച്ചിയുടെ, കൊച്ചി കപ്പൽ ശാലയുടെ വികസന കുതിപ്പിൽ ഇത് ഏറെ വലിയ ചുവടു വെയ്പ്പായി മാറിയിരിക്കുകയാണ്. കൊച്ചിയെ സംബന്ധിച്ചടുത്തോളം പ്രധാനമന്ത്രി നരേന്ദ്രമോദി 6100 കോടി രൂപയുടെ വികസന പദ്ധതികളാണ്  പ്രഖ്യാപിച്ചത്. മെയ്‌ക്ക്‌ ഇൻ ഇന്ത്യ, ആത്മ നിർഭർ ഭാരത് എന്നീ പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയപ്പോൾ അത് കൊച്ചിയുടെ വികസനത്തിൽ പുത്തൻ ചുവട് വെയ്പ്പായിരുന്നു.

ഇന്ത്യ സൈന്യത്തിനാവശ്യമായ യുദ്ധോപകരണങ്ങളും സാങ്കേതിക വിദ്യയും ഒക്കെ സ്വയം വികസിപ്പിക്കണം എന്നത് കേന്ദ്രസർക്കാരിന്റെ നയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ രാജ്യം സാമ്പത്തിക ശക്തിയായി മാറുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. സാമ്പത്തിക,സൈനിക ശക്തിയായി മാറുന്നതിനായുള്ള നീക്കം നടത്തുന്ന രാജ്യത്തെ സംബന്ധിച്ചടുത്തോളം കൊച്ചി കപ്പൽ ശാലയുടെ കരുത്തും ശക്തിയും വർധിക്കുന്നത് സൈന്യത്തിന് മുതൽക്കൂട്ടാകും എന്ന് ഉറപ്പാണ്.

നിലവിലെ സാഹചര്യത്തിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുന്നതിനുള്ള നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. എന്തായാലും കൊച്ചി കപ്പൽ ശാല വികസനത്തിന്റെ പാതയിലാണ്. ഇന്ത്യൻ നാവിക സേനയ്ക്ക് യുദ്ധക്കപ്പലുകൾ നിർമ്മിച്ച് നൽകാൻ സന്നദ്ധത അറിയിച്ച് കൊച്ചി കപ്പൽശാല രംഗത്ത് വന്നത് വികസനത്തിൽ കൊച്ചി കുതിക്കുന്നതിന്റെ തെളിവാണ്.

ഇത് സംബന്ധിച്ച കരാർ കൊച്ചി കപ്പൽശാല നാവിക സേനയ്ക്ക് നൽകിയിരിക്കുകയാണ്. ഈ കരാർ യാഥാർഥ്യമായാൽ കൊച്ചി കപ്പൽ ശാല രാജ്യത്തിൻറെ വികസന കുതിപ്പിലും സൈനിക ശക്തിയിലും ഒക്കെ അത് നാഴിക കല്ലായി മാറുമെന്ന് ഉറപ്പാണ്. കൊച്ചി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അജണ്ടയുടെ ഭാഗമായി മുന്നേറുകയാണ്. സമാനതകളില്ലാത്ത വികസന കുതിപ്പിലാണ്.

കൊച്ചി, കൊച്ചിയുടെ വികസനം രാജ്യത്തിൻറെ വികസന കുതിപ്പിന്റെ ചാലക ശക്തിയായി മാറുകയാണ്. കൊച്ചി തുറമുഖവും ബിപിസിഎല്ലും കപ്പൽ ശാലയും ഒക്കെ രാജ്യത്തിൻറെ വികസനത്തിൽ നിർണ്ണായക പങ്കു വഹിക്കുകയാണ്. കൊച്ചി രാജ്യത്തിൻറെ വികസനത്തിലും സൈനിക ശക്തിയിലും ഒക്കെ കൊച്ചി നിർണ്ണായക ശക്തിയായി മാറുകയാണ്,വിനോദ സഞ്ചാര മേഖലയിലും,അടിസ്ഥാന സൗകര്യ വികസനത്തിലും ഒക്കെ വലിയമാറ്റമാണ് കൊച്ചിയിൽ നടക്കുന്നത്.കൊച്ചിയുടെ വികസന കുതിപ്പ് കേരളത്തിന്റെ സാമ്പത്തിക രംഗത്തും വലിയ മുന്നേറ്റത്തിന് കരണമായിരിക്കുകയാണ്.

 

Kochi changes under PM Modi