ഈ കുട്ടികളിൽ നിന്നെങ്കിലും പഠിക്കുമോ സഖാക്കളെ നിങ്ങൾ ??

0

ഈ കുട്ടികളിൽ നിന്നെങ്കിലും പഠിക്കുമോ സഖാക്കളെ നിങ്ങൾ ??

ലഡാക്കിലെ ഇന്ത്യ ചൈന സംഘർഷത്തിൽ ഭാരതത്തിന്റെ  ധീര സൈനികരെ വധിച്ചതിന് പ്രതികാരം ചെയ്യാൻ അതിർത്തിയിലേക്ക് യാത്രയായ കുട്ടികളെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ഉത്തർപ്രദേശിലെ അമ്രദ്പൂരിൽ നിന്നുള്ള കുട്ടികളാണ് രാജ്യത്തെ ജവാന്മാരെ വധിച്ചതിൽ ചൈനയോട് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിച്ചത്. പത്തുവയസ്സും അതിനു താഴെ പ്രായമുള്ളവരുമായ കുട്ടികളാണ് അതിർത്തിയിലേക്ക് സംഘമായി നീങ്ങിയത്.

ദേശീയ പാത വഴി പോകുന്ന കുട്ടികളെ കണ്ട പൊലീസുകാർ വിവരമന്വേഷിച്ചപ്പോഴാണ് ചൈനയോട് പ്രതികാരം ചെയ്യാൻ പോകുകയാണെന്ന് കുട്ടികൾ പറഞ്ഞത്. ഇന്ത്യൻ സൈനികരെ വധിച്ചത് കൊണ്ടാണ് അതിർത്തിയിലേക്ക് പോകുന്നതെന്നും കുട്ടികൾ വ്യക്തമാക്കി.

എല്ലാവരുടെയും പേരു വിവരങ്ങൾ ചോദിച്ചതിനു ശേഷം കുട്ടികളെ പൊലീസുകാർ സമാധാനിപ്പിച്ച് തിരിച്ചയച്ചു. സൈന്യവും പൊലീസുകാരും ഉള്ളിടത്തോളം കാലം നിങ്ങൾ യുദ്ധം ചെയ്യേണ്ട ആവശ്യമില്ലെന്ന് സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കിയാണ് കുട്ടികളെ സമാധാനിപ്പിച്ച് അയച്ചത്.

വീരമൃത്യു വരിച്ച ഇരുപത് സൈനികരുടെ അന്ത്യാഞ്ജലി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നതോടെ ശക്തമായ പ്രതിഷേധമാണ് ചൈനക്കെതിരെ ഉയരുന്നത്. കഴിയുന്നിടത്തോളം ചൈനീസ് സാധനങ്ങൾ ബഹിഷ്കരിക്കുക എന്ന ആഹ്വാനവും രാജ്യത്ത് ശക്തമാകുന്നുണ്ട്. ധീര ലക്ഷങ്ങളാണ് ഈ കുട്ടികളുടെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ കണ്ടതും പങ്കു വെച്ചതും.

സൈനികരുടെ വീരമൃത്യു നടന്നിട്ടു ദിവസങ്ങൾ ഇത്രയുമായി. എന്നിട്ടും ഒരു കമ്മ്യൂണിസ്റ്റ് നേതാവും അതിനെ അപലപിച്ചു കണ്ടില്ല. എന്നു മാത്രമല്ല കേരളത്തിലെ നേതാക്കളൊക്കെ പോളിറ്റ്ബ്യുറോയുടെ തീരുമാനത്തിന് കാത്തുനിൽക്കുകയുമാണ് ; രാജ്യത്തിൻറെ നഷ്ടത്തിൽ കരയണോ അതോ ചിരിക്കണോ എന്നറിയാൻ. ഇത്തിരി പോന്ന ഈ കുട്ടികളുടെ വിവേകമെങ്കിലും നമ്മുടെ കമ്മ്യൂണിസ്റ് നേതാക്കൾക്കുണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുകയാണ് ഭാരതം.