കെണിയൊരുക്കി ക്ലബ് ഹൗസ്;വേട്ടയ്ക്കിറങ്ങി കേരളാ പോലീസ്!

Kerala Police Joins Clubhouse

0

ക്ലബ് ഹൗസിനെ നിയന്ത്രിക്കണം എന്ന ആവശ്യം സജീവമാവുകയാണ്.ആസൂത്രിതമായി ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി ചില നീക്കങ്ങൾ നടക്കുകയാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.ലൗ ജിഹാദ് പോലുള്ള പ്രവർത്തനങ്ങൾക്ക് ഈ പ്ലാറ്റ് ഫോം ഉപയോഗിക്കുകയാണോ എന്ന സംശയവും ബലപ്പെടുകയാണ്.

സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യത ക്ലബ് ഹൗസിന് ലഭിക്കുന്നതിനിടെയാണ് ഇപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങളും ഉയർന്നു വരുന്നത്.ക്ലബ് ഹൗസിൽ നടക്കുന്ന പല ചർച്ചകളും സംഭാഷണങ്ങളും ഒക്കെ ലൗ ജിഹാദ് പോലുള്ള കാര്യങ്ങൾക്കു വേണ്ടിയുള്ളതാണോ എന്ന ചർച്ചകൾ സജീവമാണ്.

ഇതൊക്കെ ആസൂത്രിതമാണോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നാൽ മാത്രമേ വ്യക്തത വരൂ.എന്തായാലും ഇപ്പോൾ കേരളാ പോലീസ് ക്ലബ് ഹൗസിൽ എത്തിയിട്ടുണ്ട്.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിൽ കേരള പോലീസ് ജാഗ്രത പുലർത്തുകയാണ്.

കെപിഎസ്എം സെൽ എന്ന യൂസർ ഐഡിയിലാണ് കേരള പോലീസ് ക്ലബ് ഹൗസിൽ പുതിയ അക്കൗണ്ട് ആരംഭിച്ചത്. ഫേസ്ബുക്കിലൂടെയാണ് ക്ലബ് ഹൗസിൽ അക്കൗണ്ട് എടുത്ത കാര്യമറിയിച്ചെത്തിയത്. ‘നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങൾ ഉണ്ടാകും’ എന്ന അടിക്കുറിപ്പോടെ ട്രോൾ രൂപത്തിലാണ് ക്ലബ് ഹൗസിലേക്കുള്ള വരവ് മലയാളികളെ കേരള പോലീസ് അറിയിച്ചത്.

ക്ലബ് ഹൗസിലെ വ്യാജ ഐഡികൾ സംബന്ധിച്ച് സുരേഷ് ഗോപി അടക്കമുള്ള നിരവധി പ്രമുഖർ പരാതിയുമായി എത്തിയിരുന്നു. ഇതോടെയാണ് ക്ലബ് ഹൗസിലും പട്രോളിംഗ് നടത്താൻ പോലീസ് തീരുമാനിച്ചത്. പ്ലാറ്റ് ഫോം ഉപയോഗിച്ച് സമൂഹ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോ എന്നും കേരള പോലീസിന്റെ സൈബർ വിഭാഗം നിരീക്ഷിക്കും.

കഴിഞ്ഞ മാസം ആൻഡ്രോയ്ഡിലും ക്ലബ് ഹൗസ് എത്തിയതോടെയാണ് സ്വീകാര്യത വർദ്ധിച്ചത്. ശബ്ദമാണ് ക്ലബ് ഹൗസിന്റെ പ്രധാന ആശയവിനിമയ മാർഗ്ഗം. കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഇൻവൈറ്റ് സംവിധാനം ഒഴിവാക്കാനാണ് ആപ്പ് അധികൃതർ ആലോചിക്കുന്നത്. നിലവിൽ 20 ലക്ഷം ആൻഡ്രോയ്ഡ് ഉപഭോക്താക്കളാണ് ക്ലബ് ഹൗസിനുള്ളത്.

ചർച്ചകൾ നടത്തുന്ന സംഭാഷണം മാത്രമുള്ള പ്ലാറ്റഫോം തുടക്കത്തിൽ തന്നെ വിവാദമായി മാറിയിരിക്കുകയാണ്. രാഷ്ട്രീയവും മതപരവുമായ ചർച്ചകൾ ഒക്കെ അരങ്ങേറുന്ന ഈ പ്ലാറ്റ്ഫോം ഇപ്പോൾ സംശയ നിഴലിലാണ്.ഇതിൽ ആസൂത്രിതമായ തീവ്ര വാദ സംഘടനകളുടെ ഇടപെടൽ ഉണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നേ മതിയാകൂ.

ഇപ്പോൾ നിൽക്കുന്ന സംശയത്തിന്റെ പുകമറ അടിയന്തരമായി മാറ്റിയില്ലെങ്കിൽ അത് ഈ പ്ലാറ്റഫോമിന്റെ മുന്നോട്ട് പോക്കിനെ കാര്യമായി തന്നെ ബാധിക്കും എന്നുറപ്പാണ്.ഈ പ്ലാറ്റ് ഫോമിൽ നടക്കുന്ന ചർച്ചകൾക്കൊക്കെ ചില കേന്ദ്രങ്ങളുടെ താൽപ്പര്യം കൊണ്ടുണ്ടാകുന്നതാണോ എന്ന സംശയവും ഉയരുകയാണ്.

ലൗ ജിഹാദ്,തീവ്രവാദം തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായി അജണ്ട സെറ്റ് ചെയ്തുകൊണ്ടുള്ള ചർച്ചകളാണോ ഇതിൽ നടക്കുന്നതെന്ന സംശയവും ബലപ്പെടുകയാണ്.എന്തായാലും ഇപ്പോൾ കേരളാ പോലീസ് കൂടി ഈ പ്ലാറ്റഫോമിൽ എത്തിയതോടെ ഇനി അങ്കം മുറുകും എന്നുറപ്പാണ്.

കേരളാ പോലീസ് ഈ പ്ലാറ്റ്ഫോമിനെ കുറിച്ച് വരുന്നവാർത്തകൾ,വിവാദങ്ങൾ,പലരുടെയും അഭിപ്രായ പ്രകടനങ്ങൾ എന്നിവയൊക്കെ നിരീക്ഷിക്കുകയായിരുന്നു എന്ന് വ്യക്തമാണ്. അതുകൊണ്ടു തന്നെ രാജ്യത്തിന്റെ നിയമ വ്യവസ്ഥയ്ക്ക് ഉള്ളിൽ നിന്നുകൊണ്ടല്ലാത്ത ചർച്ചകളും സംവാദങ്ങളും ഒക്കെ ഇനി ക്ലബ് ഹൗസ് എന്ന ഈ പ്ലാറ്റഫോമിൽ അരങ്ങേറുമ്പോൾ അതിന്റെ ലക്ഷ്യവും അജണ്ടയും ഒക്കെ നമ്മുടെ പോലീസ് കണ്ടെത്തും എന്ന് തന്നെ പ്രതീക്ഷിക്കാം.

എന്തായാലും ഈ പ്ലാറ്റഫോം ഇപ്പോൾ തന്നെ സംശയ നിഴലിലാണ്.അതുകൊണ്ടു തന്നെ ഇതിന്റെ മുന്നോട്ടുള്ള ഗതി എന്താകും എന്നത് കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്. നിലവിൽ പരാതികൾ ഉയർന്നിട്ടുണ്ടോ ഇല്ലയോ എന്നതല്ല ഈ പ്ലാറ്റഫോമിന്റെ ലക്ഷ്യവും അജണ്ടയും ഒക്കെ എന്താണ് എന്നത് തിരിച്ചറിഞ്ഞേ മതിയാകൂ.

എന്തായാലും ഈ പ്ലാറ്റ് ഫോമിനെ സംബന്ധിച്ച് പുറത്ത് വരുന്നത് അത്ര നല്ല കാര്യങ്ങളല്ല.അതുകൊണ്ടു തന്നെ എന്താകും ഈ ക്ലബ് ഹൗസിന്റെ ഗതി എന്നത് കാത്തിരുന്നു കാണണം.

 

 

Kerala Police Joins Clubhouse