LDF -SDPI ബന്ധത്തിനെതിരെ കേരളാ കോൺഗ്രസ്

Kerala Congress against LDF-SDPI Relationship

0

ഇടതുമുന്നണിക്കെതിരെ രൂക്ഷമായ വിമർശനവുമായി കേരളാ കോൺഗ്രസ് രംഗത്ത്.

പാലാ ബിഷപ്പ് നടത്തിയ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലും സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരെ നിലപാട് സ്വീകരിച്ച കേരളാ കോൺഗ്രസ് ഇപ്പോൾ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണി സ്വീകരിച്ച നിലപ്പടിനെയും രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്.

എൽ.ഡി.എഫ്.വർഗ്ഗീയ കക്ഷികളുടെ ഫെഡറേഷൻ ആണെന്ന് കേരളാ കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ എസ്.ഡി.പി.ഐയെ കൂട്ടുപിടിച്ച് യുഡിഎഫ് ഭരണം അട്ടിമറിച്ച എൽ.ഡി.എഫ് , കോട്ടയം മുനിസിപ്പാലിറ്റി ബി.ജെ.പി.യെ കൂട്ടുപിടിച്ച് ഭരണം അട്ടിമറിച്ചിരിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

ഇത്തരം അവിഹിത കൂട്ടുകെട്ടിലൂടെ കേരളത്തിലെ എൽ.ഡി.എഫ്. വർഗീയ കക്ഷികളുടെ ഫെഡറേഷൻ ആയി മാറിയിരിക്കുകയാണെന്നും സജി ആരോപിച്ചു.

വർഗ്ഗീയ കക്ഷികളുമായി അവിഹിത കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്ന LDF ന് വർഗ്ഗീയതക്കെതിരെ വായ് തുറക്കാൻ യോഗ്യത ഇല്ലെന്നും സജി പറഞ്ഞു.

ഇടതുമുന്നണി കഴിഞ്ഞ കുറച്ച് കാലമായി സ്വീകരിച്ച് പോരുന്ന നിലപാടുകളിൽ നിന്ന് തന്നെ അവരുടെ എസ് ഡി പി ഐ പോലുള്ള സംഘടനകളോടുള്ള മൃദു സമീപനം വ്യക്തമാണ്.

വർഗീയതയ്‌ക്കെതിരായ ഇടതുമുന്നണിയുടെ പോരാട്ടം പലപ്പോഴും ആർ എസ് എസിനെയും ബിജെപിയെയും ലക്‌ഷ്യം വെയ്ക്കുന്നതായി മാറുന്നതായി ആരോപണം ഉയർന്നിരുന്നു.

ഇപ്പോൾ ഈരാറ്റുപേട്ട നഗരസഭയിൽ ഇടതുമുന്നണി സ്വീകരിച്ച നിലപാടിൽ നിന്ന് തന്നെ അവരുടെ എസ് ഡി പി ഐ ബന്ധം വ്യക്തമായിരിക്കുകയാണ്.എന്തായാലും സജി മഞ്ഞക്കടമ്പിൽ ഉന്നയിക്കുന്ന ആരോപണത്തിന് മറുപടി നൽകേണ്ടത് ഇടതുമുന്നണി നേതൃത്വം തന്നെയാണ്.

Kerala Congress against LDF-SDPI Relationship