നടി സഹോദരന്റെ ജീവൻ എടുത്തതിന് പിന്നിൽ ലൗജിഹാദോ

0

 

സഹോദരനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കി പലയിടത്തായി ഉപേക്ഷിച്ച സംഭവത്തിൽ നടി അറസ്റ്റിൽ. കന്നട നടിയായ ശനായ കട്​വെയാണ്​ അറസ്റ്റിലായത്​.

നാലംഘ സംഘത്തിനൊപ്പം ചേർന്ന്​ സഹോദരൻ രാകേഷ്​ കട്​വെയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹ അവശിഷ്​ടങ്ങൾ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു.

നടിയുടെ പ്രണയബന്ധത്തിലെ എതിർപ്പാണ്​ കൊലപാതകത്തിന്​ കാരണമെന്നാണ്​ പ്രാഥമിക വിവരം.

രാകേഷിന്‍റെ ഉടലില്ലാത്ത തല ദേവരഗുഡിഹാൽ വനപ്രദേശത്തുനിന്നാണ്​ കണ്ടെത്തിയത്​. മറ്റു മൃതദേഹാവശിഷ്​ടങ്ങൾ ഗഡാഗ്​ റോഡിൽനിന്നും ഹുബ്ബാലിയിലെ വിവിധ ഭാഗങ്ങളിൽനിന്നും ലഭിച്ചു.

ഹുബ്ബാലി ​പ്രദേശിക പൊലീസാണ്​ ശനായയെ അറസ്റ്റ്​ ചെയ്​തത്​. കേസന്വേഷണത്തിന്​ നാലംഘ പൊലീസ്​ സംഘത്തെ നിയോഗിച്ചിരുന്നു.

നടിയെ കൂടാതെ സഹായികളായ നിയാസഹമദ്​ കാടിഗർ, തൗസിഫ്​ ചന്നപുർ, അൽത്താഫ്​ മുല്ല, അമാൻ ഗിരാനിവാലെ എന്നിവരും അറസ്റ്റിലായിട്ടുണ്ട്​. ഏപ്രിൽ 22ന്​​ ശനായയുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയതിന്​ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ശനായയും പ്രതികളിലൊരാള നിയാസഹമദ്​ കാടിഗറുമായുള്ള പ്രണയബന്ധം രാകേഷ്​ എതിർത്തതാണ്​ കൊലപാതകത്തിന്​ കാരണമെന്ന്​ പൊലീസ്​ അറിയിച്ചു. ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടികൾക്കായി ഏപ്രിൽ ഒമ്പതിന്​ ശനായ വീട്ടിലെത്തിയിരുന്നു. അതേ വീട്ടിൽവെച്ച്​ അതേ ദിവസമാണ്​ രാകേഷ്​ കൊല്ലപ്പെട്ടതെന്ന്​ പൊലീസ്​ കണ്ടെത്തി. കൊലപാതകത്തിന്​ ശേഷം നിയാസഹമദും കൂട്ടാളികളും മൃതദേഹഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.

കന്നഡയിലെ പ്രമുഖ മോഡലും നടിയുമാണ്​ ശനായ. 2018ൽ പുറത്തിറങ്ങിയ ഇടം പ്രേമം ജീവനം എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്​തിരുന്നു.