കല്‍പ്പാത്തി രഥോത്സവം ; അനുമതി നിഷേധിച്ചു;കോവിഡിന്റെ മറവിൽ ആചാരാനുഷ്ഠാനങ്ങൾ ഇല്ലാതാക്കുന്നു

Kalpathy Chariot Festival; permission denied

0

കല്‍പ്പാത്തി: പാലക്കാട് ജില്ലാ ഭരണകൂടം കല്‍പ്പാത്തി രഥപ്രയാണം നടത്താന്‍ അനുമതി നിഷേധിച്ചു. ഇതിനെതിരെ പ്രതിക്ഷേധവുമായി ഹൈന്ദവ സംഘടനകളും ബിജെപി പ്രവര്‍ത്തകരും രംഗത്തു വന്നു.രഥ പ്രയാണം രഥോത്സവത്തിലെ സുപ്രധാന ചടങ്ങെന്ന് ഇവര്‍ പറഞ്ഞു,. മാത്രമല്ല കോവിഡിന്റെ മറവില്‍ ആചാരങ്ങള്‍ ഇല്ലാതാക്കാന്‍ ഭരണകൂടം ശ്രമിക്കുകയാമെന്ന് ഇവര്‍ ആരോപിച്ചു.

കോവിഡിന് ശേഷവും കോവിഡിന് ഉള്ളപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു. ഇതിനൊന്നും രാഷ്ട്രീയപരമായി യാതൊരു വിധ തടസ്സമോ അനുമതിയും ലഭിച്ചിരുന്നില്ല മാത്രമല്ല ഇതൊക്കെ സര്‍ക്കാര്‍ നിശബ്ദമായിരുന്നു. എന്നാല്‍ ഹൈന്ദവ ആചാരങ്ങള്‍ വരുമ്പോള്‍ മാത്രമാണ് ഇത്തരം പ്രതിസന്ധികള്‍ ഭരണകൂടം നടത്തുന്നത്.

വിശ്വാസികളുടെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം എം പി ശ്രീകണ്ഠന്‍ അവിടെ ചക്രസ്തംഭനം എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.

ഇതിനു യാതൊരുവിധ അനുമതിയും സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. എന്നാല്‍ പ്രതിഷേധ പരിപാടിയില്‍ പൊലീസുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും എം പിയെ മര്‍ദ്ദിച്ചതായി ആരോപിച്ച് പൊലീസിനെതിരെ കേസും നല്‍കി.രഥപ്രയാണം ഒഴിവാക്കി ചടങ്ങ് മാത്രമായി ഉത്സവം നടത്തണമെന്നാണ് കളക്ടറുടെ നിര്‍ദ്ദേശം.

നവംബര്‍ 14,15,16 എന്നീ തീയതികളില്‍ നടത്താനിരുന്ന രഥപ്രയാണം, രഥ സംഗമം എന്നിവ ഒഴിവാക്കി ക്ഷേത്രത്തിലെ മറ്റ് ചടങ്ങുകള്‍ നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്.ക്ഷേത്രത്തില്‍ പരമാവധി 100 പേര്‍ക്കും അഗ്രഹാര വീഥിയില്‍ 200 പേര്‍ക്കും പങ്കെടുക്കാമെന്നാണ് മുന്‍പ് അനുമതി നല്‍കിയിരുന്നത്. കോവിഡ് സാഹചര്യം മൂലം കഴിഞ്ഞ വര്‍ഷം ചടങ്ങായാണ് ഉത്സവം നടന്നത്.വലിയ രഥങ്ങള്‍ക്ക് അനുമതിയില്ല.

കാളയെക്കൊണ്ട് വലിക്കുന്ന ചെറിയ രഥങ്ങളേ ഉത്സവത്തിന് ഉപയോഗിക്കൂ.ഇതോടെ രഥോത്സവം ചടങ്ങ് മാത്രമാകും.രണ്ട് വര്‍ഷത്തിന് ശേഷം രഥപ്രയാണം നടത്തി ഇത്തവണത്തെ ഉത്സവം ഗംഭീരമാക്കാമെന്ന പ്രതീക്ഷയിലാണ് തിങ്കളാഴ്ച്ച രഥോത്സവത്തിന് കൊടിയേറിയത്.

Kalpathy Chariot Festival; permission denied