ബിജു കൊലപാതകം : മതതീവ്രവാദ ശക്തികളുടെ അഴിഞ്ഞാട്ടം; ക്രൂരകൃത്യം ഗൂഢാലോചനയാണെന്ന് കെ.സുരേന്ദ്രൻ

K Surendran says that murder is a conspiracy

0

ചാവക്കാട്; മണത്തലയിൽ മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് എസ്ഡിപിഐ അക്രമികൾ ആണെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബി.ജെ.പി പ്രവർത്തകൻ മണത്തല ചാപ്പറമ്പ് സ്വദേശി കൊപ്പര ചന്ദ്രന്‍ മകന്‍ ബിജുവാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം അക്രമികൾ രക്ഷപ്പെട്ടു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത് . പ്രവാസിയായ ബിജു ഗൾഫിലേക്ക് മടങ്ങിപ്പോകുവാൻ ഇരിക്കയേയാണ് സംഭവം. ചാപ്പറമ്പ് സെന്ററിൽ
പക്ഷികളെ വിൽപ്പന നടത്തിവരുകയായിരുന്നു. എന്നാൽ സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണിത് എന്ന് കെ സുരേന്ദ്രൻ പറഞ്ഞു.. സംഘർഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശനങ്ങൾ സൃഷ്ടിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

കഴിഞ്ഞ ദിവസം എസ്ഡിപിഐ നേതാവ് നടത്തിയ പ്രകോപനപരമായ പ്രസംഗം ഇതിന് ഉദ്ദാഹരണമാണ്. മുൻപ് സി.പി.എമ്മിൽ പ്രവർത്തിച്ചിരുന്ന പ്രതികൾ അടുത്ത കാലത്താണ് എസ്ഡിപിഐയിൽ ചേർന്നത്. സംഭത്തിൽ സി.പി.എം നേതൃത്വത്തിൻ്റെ ഒത്താശയുണ്ടോയെന്നും സംശയിക്കേണ്ടതുണ്ട്ന്നും സുരേന്ദ്രൻ പറഞ്ഞു.. മതതീവ്രവാദ ശക്തികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകിയ സംസ്ഥാന സർക്കാരാണ് ഈ മൃഗീയ കൊലപാതകത്തിന് ഉത്തരവാദിത്വം പറയേണ്ടത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെയും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം കൊലയാളികളെ കണ്ടെത്താൻ പോലീസ് അന്വേഷ്ണം ഊർജിതപ്പെടുത്തി. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്. കുത്തേറ്റ സ്ഥലത്ത് രക്തം തളം കെട്ടിയ നിലയിലാണ്.

വീട്ടില്‍ വളര്‍ത്തുന്ന പ്രാവുകളെ കൊണ്ടുവന്ന് മണത്തല നാഗയക്ഷി ക്ഷേത്രപരിസരത്തു വില്‍പ്പന നടത്തുകയായിരുന്ന ബിജുവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. വയറില്‍ ആഴത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് റോഡില്‍ കിടക്കുകയായിരുന്ന ബിജുവിനെ നാട്ടുകാര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തിൽ പ്രതിഷേധിച്ചു ബിജെപി പ്രവർത്തകർ ഇന്ന് ചാവക്കാട് നഗരസഭാ , കടപ്പുറം പരിധിയിൽ ഇന്ന് ഹർത്താൽ ആചരക്കുകയാണ്.
ഗുരുവായൂര്‍ എസിപി കെ ജി സുരേഷ്, കുന്നംകുളം എസിപി ടിഎസ് സിനോജ്, ചാവക്കാട് എസ്എച്ച്്ഒ കെ.എസ് സെല്‍വരാജ്, പാവറട്ടി എസ് എച്ച് ഒ എം.കെ. രമേശ്, വടക്കേക്കാട് എസ്എച്ച്ഒ അമൃതരംഗന്‍ എന്നിവരുടെ തേൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സംഭവസ്ഥലത്തെത്തി. ആളുമാറി ആക്രമിച്ചതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഒരു യുവാവുമായി ഒരു സംഘം വാക്കേറ്റം ഉണ്ടായതായി പറയുന്നു. ഇതാവാം ആളുമാറിയുള്ള ആക്രമണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലിസ് പറഞ്ഞു. ആക്രമണത്തിന് ശേഷം സംഘം ബീച്ച് ഭാഗത്തേക്ക് സംഗം പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിദേശത്തായിരുന്ന ബിജു രണ്ട് മാസം മുന്‍പാണ് നാട്ടില്‍ എത്തിയത്. ബിജെപി പ്രവര്‍ത്തകനാണ്. മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
K Surendran says that murder is a conspiracy