അംഗപരിമിതികളിൽ പതറാതെ SSLC പരീക്ഷയിൽ ഫുൾ A+നേട്ടം;നന്ദനമോളെ അഭിനന്ദിച്ച് കെ സുരേന്ദ്രൻ!

0

അംഗപരിമിതികളിൽ പതറാതെ SSLC പരീക്ഷയിൽ ഫുൾ A+ വാങ്ങിയ നന്ദന മോൾക്ക് ബിജെപി സംസ്ഥാന അദ്യക്ഷൻ കെ സുരേന്ദ്രന്റെ അഭിനന്ദനം. 80% അംഗപരിമിതിയുള്ള ഓട്ടോറിക്ഷയിൽ പോലും പര സഹായമില്ലാതെ കയറാൻ കഴിയാത്ത നന്ദനയെ അഭിനന്ദിച്ച് കൊണ്ട് കെ സുരേന്ദ്രൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെയാണ്.

https://m.facebook.com/story.php?story_fbid=4207316816019589&id=582049905212983&sfnsn=wiwspwa

”നന്ദനമോൾക്ക് അഭിനന്ദനങ്ങൾ

അംഗപരിമിതികളിൽ പതറാതെ SSLC പരീക്ഷയിൽ ഫുൾ A+ വാങ്ങിയ നന്ദന മോളുടെ വിജയം അഭിമാനകരമാണ്. 80% അംഗപരിമിതിയുള്ള
ഓട്ടോറിക്ഷയിൽ പോലും പര സഹായമില്ലാതെ കയറാൻ കഴിയാത്ത നന്ദനക്ക് ഉജ്ജ്വലമായ വിജയം നേടാൻ സാധിച്ചതിൽ മാതാപിതാക്കളായ മായ കൃഷ്ണനെയും അനന്ത കൃഷ്ണനെയും അഭിനന്ദിക്കണം. പത്തനംതിട്ട ജില്ലയിലെ തട്ടയിൽ സ്വദേശിയായ ഈ കൊച്ചു മിടുക്കി തട്ടയിൽ എൻഎസ്എസ് ഹൈസ്കൂളിൽ നിന്നാണ് ഈ ശ്രദ്ധേയ നേട്ടം കൈവരിച്ചത്. ദിവസം 200 രൂപ ഒട്ടോ ചാർജ്ജ് മുടക്കിയായിരുന്നു കൂലിപ്പണിക്കാരനായ അച്ഛൻ മകളെ സ്കൂളിൽ വിട്ടിരുന്നത്. തന്റെ മാതാപിതാക്കളുടെ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദന നൽകിയ പ്രതിഫലമാണ് ഈ അഭിമാനനേട്ടം. ജീവിതത്തിൽ കഷ്ടപ്പെടുന്നവർക്കും ദിവ്യാംഗർക്കും എന്നും മാതൃകയാവുന്ന വിജയമാണ് നന്ദനമോൾ കരസ്ഥമാക്കിയിരിക്കുന്നത്. മോളുടെ ഭാവി പഠനത്തിനും ജീവിതത്തിനും എല്ലാ ആശംസകളും നേരുന്നു.”