സംസ്ഥാനത്ത് പോലീസിന് കടന്ന് ചെല്ലാൻ കഴിയാത്ത 22 സ്ഥലങ്ങൾ ; ഭീകരവാദികൾ കമ്യൂണിസ്റ്റിന്റെ പുറം ചട്ട അണിയുന്നു

K Surendran against Pinarayi Government

0

നിയമവാഴ്ചയെ ഭരണകൂടം അട്ടിമറിക്കുന്ന സംസ്ഥാനമായി കേരളം മാറി കെ സുരേന്ദ്രൻ
ഭരണകൂടം നിയമവാഴ്ചയെ കശാപ്പ് ചെയ്ത ക്രൂര കാലഘട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മയാണ് ജയകൃഷ്ണൻ മാസ്റ്റർ. ഇന്നും കേരള ഭരണകൂടം നിരന്തരം നിർബാധം പ്രോൽസാഹിപ്പിച്ച് കൊണ്ടിരി ക്കുന്നതും ഇത് തന്നെയെന്നും ബി. ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു . യുവമോർച്ച കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ചിന്നക്കട ബസ് ബേയിൽ നടന്ന ജയകൃഷ്ണൻ മാസ്റ്റർ അനു സ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിന്നു
കേരളാ പോലീസിന് കടന്നുചെല്ലാൻ കഴിയാത്ത 22 സ്ഥലങ്ങൾ കേരളത്തിലുണ്ട്. ചാവക്കാട്ടെ ബിജുവിന്റെയും , പാലക്കാട്ടെ സൻ ജിത്തിന്റെയും കൊലപാതകങ്ങളിലെ പ്രതികളെ പിടികൂടത്തതിന്റെ കാരണം പോലീസിൽ പി എഫ് ഐ യുടെ ഗ്രൂപ്പ് പ്രവർത്തിക്കുന്നു. അവർ വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി പോലീസിലെ വിവരങ്ങൾ തീവ്രവാദികൾക്ക് നൽകുന്നു ഹലാൽ സംസ്കാരത്തിനു പിന്നിൽ തീവ്രവാദ താലിബാൻ അജണ്ട പ്രവർത്തിക്കുന്നു.
തിരഞ്ഞെടുപ്പിൽ ആര് മൽസരിക്കണമെന്ന് തീരുമാനിക്കുന്നത് മതതീവ വാദികളാണ്. ജനാധിപത്യത്തെ കശാപ് ചെയ്യുന്നതിനെയാണ് പിന്താങ്ങുന്നത്.
പി എഫ് ഐ ഓഫീസുകൾ റെയ്ഡ് ചെയ്യാൻ മടിക്കുന്നു.
വർഗീയ തീവ വാദ ശക്തികൾക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റാൻ കേരളത്തെ മാറ്റാൻ പിണറായി സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നു ഒരംഗം പോലും നിയമസഭയിലില്ലാത്ത ബി ജെ പി യെ കണ്ണിലെ കരടായി സിപിഎം കാണുന്നതിനു പിന്നിൽ തീവ്രവാദ നിലപടുകളെ എതിർക്കുന്നത് കൊണ്ടാണ്.
സത്യം പറഞ്ഞ പാലാ ബിഷപ്പിനെതിരേ കേസ് എടുക്കാൻ പറഞ്ഞ പിണറായി ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു.
കേരളത്തിലെ പ്രധാന കോളേജ് ലൈബ്രറിയിൽ പോലും വർഗിയ ചേരി രൂപം കൊണ്ടു .
സംസ്ഥനത്തുടനീളം താലിബാൻ തുരുത്തുകൾ രൂപം കൊള്ളുന്നു കേരളത്തില പൊതു സമൂഹം ഉണർന്ന് പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നുവെന്നും പറഞ്ഞു

യുവമോർച്ച ജില്ലാ പ്രസിഡന്റ വിഷ്ണു പട്ടത്താനം അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ, സംസ്ഥാന സെക്രട്ടറി രാജീപ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.വയയ്ക്കൽ സോമൻ,അഡ്വ. വി. വിനോദ്,യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബി എൽ അജേഷ്,
മുൻ ജില്ലാ പ്രസിഡന്റുമാരായ തുരുത്തികര രാമകൃഷ്ണപിള്ള, ജി. ഗോപിനാഥ, വയയ്ക്കൽ മധു, യുവമോർച്ച ജില്ലാ ഭാരവഹികളായ ബാബുൽദേവ്, നവീൻ. ജി. കൃഷ്ണ, അജിത് ചോഴത്തിൽ, ഗോകുൽ. ബി, ദീപുരാജ്, രാഹുൽകൃഷ്ണ, അനീഷ് ജലാൽ, ചിപ്പി ആർ, മഹേഷ്‌മണികണ്ഠൻ, കൃപവിനോദ് നേതൃത്വം നൽകി.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഖിൽ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ജമുൻ ജഹാoഗീർ നന്ദിയും പറഞ്ഞു. പത്തനംതിട്ട ജില്ലാ റാലി അടൂരിൽ BJP സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭീകരവാദികളുമായി സന്ധി ചേർന്ന് സി പി എം കേരളത്തെ ശാപ ഭൂമിയാക്കി മാറ്റിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് AN രാധാകൃഷ്ണൻ പറഞ്ഞു. ഉന്മൂലന സിദ്ധാന്തമാണ് മാർസ്റ്റ്‌ പാർട്ടിയെ നയിക്കുന്നത്. ഭീകരവാദികൾ കമ്മ്യൂണിസ്റ്റിന്റെ പുറംചട്ടയാണ് അണിഞ്ഞിരിക്കുന്നത്. ഇടതു ഭരണം സാധാരണ കാരന്റെ സംരക്ഷണത്തിനല്ലെന്നും ഭീകരവാദികൾക്ക് പാലും തേനും നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.