ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

K Sudhakaran criticise Umman Chandi and Chennithala

0

ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ തുറന്നടിച്ച്‌ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ജീവിതാവസാനം വരെ പാര്‍ട്ടിയെ നിയന്ത്രിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ വാശി പിടിക്കരുതെന്ന് സുധാകരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വവുമായി അകന്ന് നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കെ സുധാകരന്‍റെ മുന്നറിയിപ്പ്. ജീവിതാവസാനം വരെ പാര്‍ട്ടിയെ നിയന്ത്രിക്കാമെന്ന് ഇരു നേതാക്കളും വാശിപിടിക്കരുതെന്ന് സുധാകരന്‍ വിമര്‍ശിച്ചു .

“പക്ഷേ അവരെല്ലാം ജീവിതത്തിന്‍റെ അവസാന കാലം വരെ ഈ പാര്‍ട്ടിയെ നിയന്ത്രിക്കണമെന്ന് വാശി പിടിക്കുന്നത് ജനാധിപത്യ പാര്‍ട്ടിക്ക് ഗുണകരമല്ല”. ഒന്നോ രണ്ടോ നേതാക്കള്‍ വിചാരിച്ചാല്‍ പാര്‍ട്ടിയുടെ വളര്‍ച്ച തടയാന്‍ കഴിയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സഹകരിക്കാത്തതില്‍ വിഷമമുണ്ടോയെന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി- “ഇല്ലായ്കയില്ല. ഞാനത് അവരോട് തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്. ഹൈക്കമാന്‍ഡിന്‍റെ നേതാക്കളോടും പറഞ്ഞിട്ടുണ്ട്.”

K Sudhakaran criticise Umman Chandi and Chennithala