വരുന്ന തിരഞ്ഞെടുപ്പിൽ യു പിയിൽ 300 ഇൽ അധികം സീറ്റുകൾ നേടുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ

JP Nadda has said he will win more than 300 seats in UP

0

ന്യൂഡല്‍ഹി ; അഖിലേഷ് യാദവ് ബിജെപിയ്ക്ക് എതിരാളിയല്ല ,അഖിലേഷ് വോട്ട് ബാങ്കാണ് ലക്ഷ്യമിടുന്നത് . അതുകൊണ്ട്തന്നെ ഉത്തര്‍പ്രദേശില്‍ ബിജെപി 300 ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി വന്‍ ഭൂരിപക്ഷം നേടുമെന്ന് അദ്ദേഹം പറഞ്ഞു. . സംസ്ഥാനത്തുടനീളം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും പ്രചാരണ പരിപാടികളും ആരംഭിച്ചുകഴിഞ്ഞു .

കോവിഡ് പ്രതിസന്ധിയില്‍ മറ്റ് എല്ലാ പാര്‍ട്ടികളും കയ്യൊഴിഞ്ഞപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടത് ബിജെപിയാണന്നെും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ പാര്‍ട്ടിയായിരുന്നപ്പോഴും ജനങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിച്ചത്. യുപിയില്‍ കരിമ്പ് കര്‍ഷകര്‍ക്കായി 1.40 ലക്ഷം കോടി രൂപയാണ് യോഗി സര്‍ക്കാര്‍ നല്‍കിയത്.

കര്‍ഷകര്‍ക്കായി കിസാന്‍ നിധി,പെന്‍ഷന്‍, ആരോഗ്യ ഇന്ഷൂറന്‍സ് പദ്ധതികള്‍ തുടങ്ങിയവ ആവിഷ്‌കരിച്ചത് കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

JP Nadda has said he will win more than 300 seats in UP