പ്രിയങ്കയുടെ തന്ത്രം പിഴച്ചു;വലം കൈ ബിജെപിയിൽ !

Jitin Prasad Congress leader Joins BJP

0

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടത്തുന്ന ബിജെപി കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്.ബിജെപി ഉത്തർ പ്രദേശിൽ അധികാര തുടർച്ച ലക്ഷ്യമിട്ടു തന്നെയാണ് മുന്നോട്ട് പോകുന്നത്. മറ്റു പാർട്ടികളിൽ നിന്നുള്ള നേതാക്കളെ പാർട്ടിയിൽ എത്തിക്കുന്നതിനുള്ള നീക്കങ്ങൾ ബിജെപി നടത്തുകയാണ്.

ബിജെപിയുടെ നീക്കങ്ങൾ വിജയം കാണുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുൻകേന്ദ്രമന്ത്രി ജിതിൻ പ്രസാദ ബിജെപിയിൽ എത്തിയത്.മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജിതിൻ പ്രസാദ ബിജെപിയിൽ അംഗത്വമെടുത്തത് കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹി ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.

അവസരം നൽകിയതിൽ നന്ദിയെന്ന് അദ്ദേഹം പാർട്ടി പ്രവേശനത്തിന് ശേഷം പ്രതികരിച്ചു.47കാരനായ ജിതിൻ പ്രസാദ രാഹുലിന്റെ ഏറ്റവും അടുത്തയാളായാണ് അറിയപ്പെടുന്നത്. ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശനം കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ധൗറയിൽ നിന്നാണ് ഇദ്ദേഹം ലോക്‌സഭയിലെത്തിയത്.

കോൺഗ്രസിൽ മതിയായ പരിഗണന ലഭിക്കാത്തതിൽ ജിതിൻ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതിനിടെ ബംഗാൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ചുമതല ഇദ്ദേഹത്തിന് ഹൈക്കമാന്റ് നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ ഇടത് കോൺഗ്രസ് സഖ്യം ദയനീയമായി പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം രാഹുലിന്റെ വിശ്വസ്തനായ ജ്യോതിരാദിത്യസിന്ധ്യയും കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയിരുന്നു.

ബിജെപി ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടു കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് മുന്നോട്ട് പോകുന്നത്.അധികാര തുടർച്ച ലക്‌ഷ്യം വെയ്ക്കുന്ന ബിജെപി താഴെത്തട്ടിൽ സംഘടനാ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും നടത്തുകയാണ്. ബിജെപി നേതാക്കൾ ബൂത്ത് തല പ്രവർത്തകരുമായി ആശയ വിനിമയം നടത്തുന്നുണ്ട്.കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം ജിതിൻ പ്രസാദ പാർട്ടി വിട്ടുപോയത് വലിയ തിരിച്ചടി തന്നെയാണ്.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ കരുത്താർജിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് കൂടുതൽ ദുർബലമാവുകയാണ് എന്ന് വ്യക്തമാക്കുന്നതാണ് ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശനം.ബിജെപി സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം തന്നെ ഘടക കക്ഷികളുമായും ചർച്ച നടത്തുന്നുണ്ട്.കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്ങും സംസ്ഥാന സംഘടനാ സെക്രട്ടറി സുനിൽ ബൻസാലും അപ്നാ ദൾ നേതാവ് അനുപ്രിയ പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം യോഗി ആദിത്യനാഥിനെ അധികാരത്തിൽ നിന്നും പുറത്താക്കുന്നതിനു വേണ്ടി കോൺഗ്രസ്സും സമാജ് വാദി പാർട്ടിയും സഖ്യത്തിൽ മത്സരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്.എന്നാൽ ഈ സഖ്യത്തിന്റെ ഭാഗമായി ബിഎസ്പി ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല,ബിഎസ്പിയിലെ പല നേതാക്കളും ബിജെപിയുമായി സഖ്യം രൂപീകരിക്കണം എന്ന നിലപാട് സ്വീകരിക്കുകയാണ് എന്നാണു പുറത്ത് വരുന്ന വിവരം.ബിജെപി നേതൃത്വം ബിഎസ്പിയിലെയും ചില നേതാക്കളുമായും ആശയ വിനിമയം നടത്തുന്നുണ്ട്.

ബിഎസ്പി നേതാക്കൾ ബിജെപിയിൽ എത്തുന്നതിനും സാധ്യതയുണ്ടെന്നാണു ഉത്തർപ്രദേശിൽ നിന്നുള്ള വിവരം.സമാജ് വാദി പാർട്ടിയിലും ആഭ്യന്തര പ്രശനങ്ങൾ ഉണ്ടെന്നാണ് വിവരം.അതുകൊണ്ടു തന്നെ ജിതിൻ പ്രസാദയുടെ വരവ് ഒരു തുടക്കം മാത്രമാണ് എന്ന് ബിജെപി നേതാക്കൾ പറയുന്നതിനെ തള്ളിക്കളയാനും കഴിയില്ല. എന്തായാലും ഉത്തർ പ്രദേശിൽ അധികാരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന ബിജെപിയെ സംബന്ധിച്ചടുത്തോളം ഏറെ ആത്മവിശ്വാസം പകരുന്നതാണ് ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശനം.

 

 

 

Jitin Prasad Congress leader Joins BJP