ആയുഷ് പ്രചരണത്തിനായി ജിജ്ഞാസയുടെ ദേശീയ വെബിനാർ ‘വൈഭവ 2021’

Jignasa Kerala conducts National Webinar series 'Vaibhava 2021'

0

ആയുർവേദം , യോഗ, യുനാനി, സിദ്ധ, സോവ റിഗ്പ, ഹോമിയോപ്പതി എന്നീ ആയുഷ് മേഖലകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയുന്നതിനുള്ള  ഒരു പൊതുവേദി ഒരുക്കുന്നതിനായി അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ആരംഭിച്ച പാൻ ഇന്ത്യ പ്രസ്ഥാനമാണ് ജിജ്ഞാസ.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മാറ്റങ്ങൾ , ആയുഷ് സമൂഹത്തിന്റെ ഉന്നമനം തുടങ്ങിയവയ്ക്കായി നിരവധി വർഷങ്ങളായി ജിജ്ഞാസ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥികളും ആയുഷ് സമൂഹവും അഭിമുഖീകരിക്കുന്ന ഓരോ പ്രശ്നങ്ങളും അഭിസംബോധന ചെയ്യുന്നതിലൂടെ ജിജ്ഞാസ ഇപ്പോൾ രാജ്യമെമ്പാടും വളർന്നിരിക്കുന്നു .

ആയുഷ് പരിശീലിക്കുക എന്ന ലക്ഷ്യത്തിനായി ജിജ്ഞാസ കേരളം ഒരു പുതിയ സംരംഭം തുടങ്ങിയിരിക്കുന്നു – ‘വൈഭവ 2021’. ആയുർവേദത്തിന്റെ ചക്രവാളങ്ങൾ കണ്ടെത്തുന്നതിനും ആയുഷ് സമൂഹത്തെ ശാക്തീകരിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത ഒരു ദേശീയ വെബിനാർ പരമ്പരയാണ് വൈഭവ.

ഈ പ്ലാറ്റ്ഫോം എല്ലാവിധത്തിലും പൊതു സമൂഹത്തിന് പ്രയോജനകരമാകുമെന്ന് വ്യക്തമാണ്.  മാർച്ച്‌ 29ന് ആരംഭിച്ച വെബിനാർ ഏപ്രിൽ 1ന്  അവസാനിക്കും. ജിജ്ഞാസ ദേശിയ കമ്മിറ്റി അംഗം ഡോ. സൂരജ് മോഹൻ ആണ് ഉദ്ഘാടന  സെഷൻ നടത്തിയത്. ഇന്റഗ്രേറ്റീവ് ഡെന്റിസ്ട്രി എന്ന വിഷയത്തിൽ ഡോ വൈഭവി ജോഷിപുര സംസാരിച്ചു.ജോയിന്റ് കൺവീനർ അരവിന്ദ് കൃഷ്ണ നന്ദി പ്രസംഗം നടത്തി.

നാലു ദിവസങ്ങളിലായി നടക്കുന്ന വെബിനാറിൽ വ്യത്യസ്ത വിഷയങ്ങളിലായി പ്രമുഖ ആയുർവേദ ഡോക്ടർമാരായ ഡോ പ്രണവ് ഭാഗവത് , ഡോ ശിവബാലാജി കെ, ഡോ ശ്രീകുമാർ കെ എന്നിവർ സംസാരിക്കുന്നു.

സംഘാടക സമിതി അംഗങ്ങൾ;

അതുൽ പ്രിത്വി -സംസ്ഥാന കൺവീനർ,അരവിന്ദ് കൃഷ്ണ, അർജുൻ എൻ വി, ജ്യോതി കൃഷ്ണദാസ് -സംസ്ഥാന ജോയിന്റ് കൺവീനർമാർ, ഡോക്ടർ സൂരജ് മോഹൻ,ശ്രി. രോഹിത് കെ ആർ -ദേശീയ കമ്മിറ്റി അംഗങ്ങൾ , വൈദ്യ വിനീത് മോഹൻ -ദേശീയ കൺവീനർ,വൈദ്യ ആദർശ് സി രവി,വൈദ്യ മിഹിർ വചസുന്ദർ -ദേശീയ ജോയിന്റ് കൺവീനർമാർ.

Contact:അതുൽ പ്രിത്വി -8893372765

അർജുൻ എൻ വി -8592956828

 

Jignasa Kerala conducts National Webinar series ‘Vaibhava 2021’