ഋതുഗാമിയെ കാണാതായിട്ട് രണ്ടു ദിവസം; നാലാഞ്ചിറയില്‍ ബൈക്ക് വെച്ച്‌ നടന്നുപോകുന്ന സിസിടിവി ദൃശ്യം പുറത്ത്‌

It has been two days since the medical college staff nurse Ritugami went missing

0

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സ് ഋതുഗാമിയെ കാണാതായിട്ട് രണ്ടു ദിവസം. നാലാഞ്ചിറയില്‍ ബൈക്ക് വെച്ച്‌ നടന്നുപോകുന്ന സിസിടിവി ദൃശ്യം പുറത്ത്‌.

സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് അന്വേഷണം തുടങ്ങി.

മൊബൈല്‍ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍ അവസാനമായി കാണിക്കുന്നത് കേശവദാസപുരമാണ്. രണ്ട് ഫോണ്‍ നമ്ബറുകളും ഓഫ് ചെയ്ത നിലയിലാണ്.

മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലും പൊലീസ് സ്റ്റേഷനുകളിലും വിവരം നല്‍കിയിട്ടുണ്ട്. അയര്‍ലണ്ടിലേക്ക് പോകുന്നതിന് ഒരുക്കങ്ങളിലായിരുന്നു ഋതുഗാമിയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങുന്ന ബാഗ് പൊലീസിന് കിട്ടിയിട്ടുണ്ട്.

It has been two days since the medical college staff nurse Ritugami went missing