ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആദ്യ വിജയവുമായി അയർലന്റ്!

Ireland’s first ODI win over South Africa

0

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആദ്യ വിജയവുമായി അയർലന്റ്. ഡബ്ലിനിൽ നടന്ന രണ്ടാം ഏകദിനത്തിൽ 43 റൺസിനാണ് അയർലന്റ് വിജയിച്ചത് . വിജയത്തോടെ പരമ്പരയിൽ അയർലന്റ് 1-0ത്തിന് മുന്നിലെത്തി. ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ആദ്യം ബാറ്റു ചെയ്ത അയർലന്റ് ക്യാപ്റ്റൻ ആൻഡ്രു ബാൽബിർനിയുടെ സെഞ്ചുറി മികവിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 290 റൺസ് നേടി. 117 പന്തിൽ 10 ഫോറും രണ്ടു സിക്സും സഹിതം 102 റൺസാണ് ബാൽബിർനി നേടിയത്. 68 പന്തിൽ 79 റൺസോടെ ഹാരി ടെക്ടറും 23 പന്തിൽ 45 റൺസുമായി ജോർജ് ഡോക്ക്റെല്ലും ബാൽബിർനിക്ക് പിന്തുണ നൽകി.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 48.3 ഓവറിൽ 247 റൺസിന് എല്ലാവരും പുറത്തായി. 84 റൺസെടുത്ത ഓപ്പണർ ജാനെമൻ മലനും 49 റൺസടിച്ച റാസി വാൻ ഡെർ ഡസനും മാത്രമേ ചെറുത്തുനിൽക്കാനായുള്ളു.

അയർലന്റിനായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി. മാർക്ക് അദെയ്റും ജോഷ്വ ലിറ്റിലും ആന്റി മക്ബ്രൈനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ക്രെയ്ഗ് യങ്, സിമി സിങ്ങ്, ജോർജ് ഡോക്ക്റെൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

Ireland’s first ODI win over South Africa