വീണ്ടും ഐ എൻ എസ് വിക്രാന്ത്;ചരിത്രമെഴുതി കൊച്ചി! 

India’s First Made in India AirCraft Carrier INS Vikrant 

0

ഐഎൻഎസ് വിക്രാന്ത്  രാജ്യത്തിന് വലിയ മുതൽക്കൂട്ടാവുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. പത്ത് വർഷത്തിന് ശേഷം ഇന്ത്യ ലോകത്തിലെ മൂന്ന് വലിയ സമുദ്ര ശക്തികളിലൊന്നാവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാനവാഹിനി കപ്പലായ വിക്രാന്ത് കൊച്ചിയിലെ ശാലയിലെത്തി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

സമുദ്ര പ്രതിരോധത്തിൽ ആഗോള ശക്തിയാവുകയാണ് ലക്ഷ്യമെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. പ്രതിരോധ സേനയെ ശക്തമാക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധരാണ്. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായാണ് രാജ് നാഥ് സിംഗ് കേരളത്തിലെത്തിയത്.

ഒരു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ദക്ഷിണ നേവൽ കമാൻഡിൽ എത്തിയിരിക്കുന്നത്.ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം കമാൻഡിന് കീഴിലെ പരിശീലന കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിച്ചു. കമാൻഡിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.

ഇന്നലെ രാത്രി ഏഴരയ്ക്ക് പ്രത്യേക വിമാനത്തിൽ നാവികസേനാ വിമാനത്താവളത്തലെത്തിയ മന്ത്രിയെ ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡിമിറൽ എകെ ചാവ്‌ലയാണ് സ്വീകരിച്ചത്.കപ്പലിന്റെ സീ ട്രയൽ ആരംഭിക്കുന്നതിന് മുന്നോടിയായാണ് മന്ത്രിയുടെ സന്ദർശനം. ഈ വർഷം തന്നെ കപ്പൽ പ്രവർത്തന സജ്ജമാക്കി ഇറക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കടലിലേക്ക് കൊണ്ടുപോയി യന്ത്രസംവിധാനങ്ങൾ എല്ലാം പ്രവർത്തിപ്പിച്ച് പരിശോധനകൾ നടത്തുകയും കുറ്റമറ്റരീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യാനാണ് സീ ട്രയൽസ് നടത്തുന്നത്.മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ നിർമ്മിച്ച ഈ വിമാനവാഹിനി കപ്പലിന്റെ നിർമ്മാണ ചെലവ് 20,000 കോടിയാണ്. 50 ലധികം ഇന്ത്യൻ കമ്പനികളാണ് ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണം ഏറ്റെടുത്തത്.

ഒരേ സമയത്ത് 30 വിമാനങ്ങളാണ് കപ്പലിന് വഹിക്കാൻ കഴിയുന്നത്. 1500 നാവികരേ ഒരേ സമയത്ത് കൊണ്ട് പോകാനും സാധിക്കും. നിലവില്‍ ഐ.എ.സി.-1 എന്ന് വിളിക്കുന്ന ഈ കപ്പല്‍, കമ്മിഷനിങ്ങിനു ശേഷം ഐ.എന്‍.എസ്. വിക്രാന്ത് എന്നാകും അറിയപ്പെടുക. ഡീകമ്മീഷന്‍ ചെയ്ത വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ പേര് നിലനിര്‍ത്താനായി ഐഎസി-1നും അതേ പേര് തന്നെ നല്‍കും.

രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പല്‍ കൊച്ചിയുടെ തീരത്ത് ഒരുങ്ങുന്നത് ഒട്ടേറെ സവിശേഷതകളോടെയാണ്.2300 കമ്പാര്‍ട്ട്മെന്റുകളുള്ള കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ അതിനു 2100 കിലോ മീറ്റര്‍ നീളമുണ്ടാകും.262 മീറ്റര്‍ നീളമുള്ള കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാകും.

1500-ലേറെ നാവികരെയും ഉള്‍ക്കൊള്ളാനാകും.പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ, ഇരുപത് ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്ടറും ഉള്‍പ്പെടെ മുപ്പത് എയര്‍ക്രാഫ്റ്റുകളെ വഹിക്കാന്‍ ഐ.എ.സി-1ന് സാധിക്കും.മിഗ്-29കെ, നാവിക സേനയുടെ എല്‍.സി.എ. എയര്‍ക്രാഫ്റ്റ് എന്നിവയ്ക്കുള്ള സൗകര്യവും ഐ.എ.സി.-1നുണ്ടാകും.

രണ്ട് റണ്‍വേകളും എസ്.ടി.ഒ.ബി.എ.ആര്‍. സംവിധാനവും കപ്പലിലുണ്ടാകും.അടിയന്തരമായി മൂന്ന് വിമാനവാഹിനിക്കപ്പലുകളുടെ ആവശ്യകതയാണ് ഇന്ത്യന്‍ നാവികസേനയ്ക്കുള്ളത്. ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിനും വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിനും ഓരോന്നു വീതവും മറ്റൊന്ന് ഡോക്ക് മെയിന്റനന്‍സിനും.

2017-ല്‍ ആ.എന്‍.എസ്. വിക്രാന്ത് ഡീകമ്മിഷന്‍ ചെയ്തതിനു ശേഷം ഐ.എന്‍.എസ്. വിക്രമാദിത്യ എന്ന വിമാനവാഹിനി മാത്രമാണ് നാവികസേനയ്ക്കുണ്ടായിരുന്നത്. വിമാനവാഹിനിക്കപ്പലുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.റഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുങ്ങുന്ന കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐ.പി.എം.എസ്.) ഒരുക്കുന്നത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡാണ്.

12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിമാനവാഹിനിക്കപ്പല്‍ കടലിലേക്കിറങ്ങുന്നത്. 2009-ല്‍ നിര്‍മാണ ജോലികള്‍ തുടങ്ങിയ കപ്പല്‍ 2013-ലാണ് ഔദ്യോഗിക ലോഞ്ചിങ് നടത്തിയത്. 2020 നവംബറില്‍ ബേസിന്‍ ട്രയല്‍ നടത്തിയ ശേഷമാണ് ഇപ്പോള്‍ കടല്‍ പരീക്ഷണത്തിലേക്ക് കടക്കുന്നത്.

 

 

India’s First Made in India AirCraft Carrier INS Vikrant