താലിബാന്‍ ആക്രമണം: ഇന്ത്യന്‍ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു

Indian Photojournalist Danish Siddiqui dies in Afghanistan clashes 

0

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ആക്രമണം ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിന്‍ ബൊല്‍ദാക് ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പുലിസ്റ്റര്‍ പുരസ്‌കാരം നേടിയ ഫോട്ടോ ജേണലിസ്റ്റ് കൂടിയാണ് ഡാനിഷ് സിദ്ദിഖി. ടിവി ന്യൂസ് പ്രതിനിധിയായിട്ടാണ് ഡാനിഷ് സിദ്ദിഖ് കരിയര്‍ ആരംഭിച്ചത്. കാണ്ഡഹാറില്‍ താലിബാന്റെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായിട്ടാണ് സിദ്ദിഖി അഫ്ഗാനിസ്ഥാനിലെത്തിയത്.

അഫ്ഗാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിനൊപ്പമായിരുന്നു അദ്ദേഹം ഇവിടെയുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിന്റെ ഫോട്ടോ ജേണലിസ്റ്റായിരുന്നു അദ്ദേഹം. ഇന്ത്യാ ടുഡേയുടെ കറസ്‌പോണ്ടന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ലാണ് ഡാനിഷ് സിദ്ദിഖിയും സഹപ്രവര്‍ത്തകനായ അദ്‌നാന്‍ അബിദിയും ചേര്‍ന്ന് ഫീച്ചര്‍ ഫോട്ടോഗ്രഫിയില്‍ പുലിസ്റ്റര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. റോഹിംഗ്യ അഭയാര്‍ത്ഥി പ്രശ്‌നത്തിലുള്ള അദ്ദേഹത്തിന്റെ വിവരമാണ് പുരസ്‌കാരം നേടി കൊടുത്തത്.

പുരസ്‌കാരം നേടിയ ഫീച്ചര്‍ റോയിറ്റേസിന് വേണ്ടിയുള്ളതായിരുന്നു. ലോകത്തെ നിരവധി സംഭവങ്ങള്‍ അദ്ദേഹം കവര്‍ ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുദ്ധങ്ങള്‍ അതില്‍ പ്രധാനപ്പെട്ടതായിരുന്നു. ഹോങ്കോംഗിലെ പ്രതിഷേധങ്ങളും നേപ്പാളിലെ ഭൂകമ്പവും അതില്‍ ചിലത് മാത്രമാണ്. റോഹിംഗ്യന്‍ അഭയാര്‍ത്ഥി വിഷയത്തിലെ അദ്ദേഹത്തിന്റെ ഫീച്ചറുകള്‍ ആഗോള ശ്രദ്ധ നേടിയിരുന്നു. താലിബാനും അഫ്ഗാന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ കനത്തത്തോടെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യാനായി ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിലെത്തിയത്.

ജൂണ്‍ 13ന് സ്‌പെഷ്യല്‍ ഫോഴ്‌സിനൊപ്പം യാത്ര ചെയ്തിരുന്ന സിദ്ദിഖിയുടെ വാഹനത്തിന് നേരത്തെ മൂന്ന് റൗണ്ട് റോക്കറ്റ് ആക്രമണം നടന്നിരുന്നു. സുരക്ഷിതനായിരിക്കുന്നത് ഭാഗ്യം കൊണ്ടാണ് അന്ന് റിപ്പോര്‍ട്ടില്‍ അദ്ദേ്ഹം പറഞ്ഞിരുന്നു. റോക്കറ്റുകള്‍ വാഹനത്തിന് മുകളിലൂടെ പോകുന്ന ചിത്രവും സിദ്ദിഖി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

 

Indian Photojournalist Danish Siddiqui dies in Afghanistan clashes