ഇന്ത്യ ലോകരാജ്യങ്ങൾക്ക് മാതൃക; ചൈനയെ ഭയരഹിതമായി നേരിടുന്നതിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് മാതൃക ; നരേന്ദ്ര മോഡി സർക്കാരിൽ അഭിമാനമുണ്ടെന്ന് അമേരിക്ക

0

 

 

ഇന്ത്യ ലോകരാജ്യങ്ങൾക്ക് മാതൃക; ചൈനയെ ഭയരഹിതമായി നേരിടുന്നതിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് മാതൃക ; നരേന്ദ്ര മോഡി സർക്കാരിൽ അഭിമാനമുണ്ടെന്ന് അമേരിക്ക

ന്യൂ​​ഡ​​ല്‍​​ഹി : പ്ര​​തി​​രോ​​ധ മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗും യു​​എ​​സ് പ്ര​​തി​​രോ​​ധ സെ​​ക്ര​​ട്ട​​റി മാ​​ര്‍​​ക് ടി. ​​എ​​സ്പെ​​റും ഇ​​ന്ന​​ലെ ടെ​​ലി​​ഫോ​​ണി​​ല്‍ ച​​ര്‍​​ച്ച ന​​ട​​ത്തി. ചര്‍ച്ചയില്‍ ഇരു നേതാക്കളും പ്രതിരോധ മേഖലയില്‍ പരസ്പര സഹകരണം വാഗ്ദാനം ചെയ്തു. ല​​ഡാ​​ക്കി​​ല്‍ ചൈ​​ന​​യു​​മാ​​യു​​ള്ള അ​​തി​​ര്‍​​ത്തി​​ത​​ര്‍​​ക്ക​​വും മേ​​ഖ​​ല​​യി​​ലെ സു​​ര​​ക്ഷാ സ്ഥി​​തി​​ഗ​​തി​​ക​​ളും ച​​ര്‍​​ച്ച​​യി​​ല്‍ വി​​ഷ​​യ​​മാ​​യി. അ​​മേ​​രി​​ക്ക​​യു​​ടെ താ​​ത്പ​​ര്യ​​പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു ച​​ര്‍​​ച്ച.

മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരമനുസരിച്ച്‌ ദീര്‍ഘകാലമായി ഇരു നേതാക്കളും തമ്മില്‍ നല്ല ബന്ധമാണ് ഉള്ളത്.
മുന്‍കാലത്തും ഇത്തരം നിരവധി കൂടിക്കാഴ്ചകളും നടന്നിട്ടുണ്ട്. അതിന്റെ ഭാഗമാണ് ഇന്നലത്തെ കൂടിക്കാഴ്ചയാണെന്നാണ് പ്രതിരോധ വകുപ്പ് വിശദീകരിച്ചത്.

ഇന്ത്യാ-പെസഫിക്കിലെ വികസനവും സുസ്ഥിരതയും ഉറപ്പുവരുത്തലും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ സാധ്യത ആരായലുമാണ് ഇന്നലെ നടന്ന ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവന്നത്. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വവും ചര്‍ച്ചയുടെ ഭാഗമായി.

ഇതിനിടെ നരേന്ദ്ര മോഡി സർക്കാർ ചൈനയോട് സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിൽ അഭിമാനമുണ്ടെന്ന് അമേരിക്കയിലെ റിപ്പബ്ലിക്കൻ സെനറ്റർ ജോൻ കെന്നഡി പറഞ്ഞു. ചൈനയെ ഭയരഹിതമായി ഇന്ത്യ കൈകാര്യം ചെയ്തു .ഇക്കാര്യത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് മാതൃകയാണ്. ഭൂരിപക്ഷം വരുന്ന രാഷ്ട്രങ്ങൾക്കും ചൈനയെ വിശ്വാസമില്ല. ഇന്ത്യയോടൊപ്പം ഓസ്‌ട്രേലിയയും കാനഡയും ചൈനക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യതിൽ അമേരിക്ക അവർക്കൊപ്പം നിൽക്കുകയാണ് ചെയ്യേണ്ടത്. ലഡാക് അതിർത്തിയിൽ നിന്നും ചൈന പിന്നോട്ട് പോയ സാഹചര്യത്തിലാണ് ജോൻ കെന്നഡിയുടെ പ്രതികരണം. ഇന്ത്യയുടെ കടുത്ത നിലപാടുകളാണ് ചൈനയുടെ നീക്കത്തെ പിന്നോട്ടടിച്ചത്.