ശത്രു രാജ്യങ്ങൾ പോലും പുഴ്ത്തുന്ന ഇന്ത്യയുടെ മികവ്…ഇത് മോഡി മാജിക്

0

ശത്രു രാജ്യങ്ങൾ പോലും പുഴ്ത്തുന്ന ഇന്ത്യയുടെ മികവ്…ഇത് മോഡി മാജിക്

കോവിഡ് കാലത്തു വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയ ഒരു വാർത്തയിലേക്കു ഒന്ന് നോക്കാം. ഇന്ത്യയെ എക്കാലവും ശത്രു രാജ്യമായി പ്രഖ്യാപിച്ചിരിക്കുന്ന പാകിസ്താനിലെ പാർലമെൻറിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നതു. ഇക്കഴിഞ്ഞ ജൂൺ മാസം 17 ആം തീയതിയായിരുന്നു യു എൻ സെക്യൂരിറ്റി കൗൺസിലിലേക്കുള്ള താൽക്കാലിക അംഗത്വത്തിനുള്ള തിരഞ്ഞെടുപ്പ് നടന്നത്. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ രണ്ടുവർഷക്കാലം സ്ഥിരമായി അംഗമല്ലാത്ത ഇന്ത്യയെ ഔദ്യോഗികമായി തെരഞ്ഞെടുത്തതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുള്ള അമിതമായ പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് പറഞ്ഞു.
ഒൻപതു വർഷത്തിന് ശേഷമാണു ഇന്ത്യക്കു യു എൻ സെക്യൂരിറ്റി കൗൺസിലിൽ അംഗത്വം ലഭിക്കുന്നത്. ഇതിനു മുൻപ് ഏഴു തവണ ഇന്ത്യക്കു താൽക്കാലിക അംഗത്വം ലഭിച്ചിട്ടുണ്ട്. 2021 ജനുവരി 1 മുതൽ 2 വര്ഷക്കാലത്തേക്കാണ് ഇന്ത്യക്കു അംഗത്വം ലഭിക്കുക.

എന്നാൽ ഈ വാർത്തകൾ വീണ്ടും ചർച്ചയിൽ നിറയുന്നത് പാകിസ്താനിലെ പാർലമെൻറിൽ നടന്ന ചർച്ചയിലൂടെയാണ്. ശത്രു രാജ്യങ്ങളുടെ മനസ്സിൽ പോലും മോദിയുടെ ഭരണപാടവത്തെയും നയതന്ത്ര ചാതുര്യത്തെയും അംഗീകരിക്കുന്ന വിധം ചർച്ചകൾ നടന്നു എന്നത് ഇന്ത്യക്കും ബി ജെ പി സർക്കാരിനും പ്രത്യേകിച്ച് പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിക്കും അഭിമാനത്തിന് വക നൽകുന്നു .

പാർലമെന്റിലെ പ്രസംഗത്തിന്റെ സംഗ്രഹം ഇങ്ങനെ :

“യുഎൻ സെക്യൂരിറ്റി കൗൺസിലിലെ താത്കാലിക അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത് ഒരു വലിയ കാര്യമൊന്നുമല്ല. പക്ഷേ 192 രാജ്യങ്ങളുള്ള യുഎൻ ൽ 184 രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. മുൻപ് ടോപ്പ് നോമിനികൾക്ക് കിട്ടിയിരുന്നത് 140, കൂടിപ്പോയാൽ 150 വോട്ടുകൾ ആയിരുന്നു. പാകിസ്ഥാനും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യക്കനുകൂലമായി വോട്ട് ചെയ്തു . മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ പോലും ഇപ്പോൾ ഇന്ത്യക്ക് ഒപ്പമാണ്. വിദേശ കാര്യമാകട്ടെ, നയതന്ത്ര ബന്ധങ്ങളാകട്ടെ, സമ്പദ് വ്യവസ്ഥ ആകട്ടെ എല്ലാം പാകിസ്ഥാനിൽ തകർന്നു തരിപ്പണമായിരിക്കുകയാണ് .യാഥാർത്ഥ്യങ്ങളെ തിരിച്ചറിയൂ. വിദേശകാര്യമായാലും മറ്റ് രംഗങ്ങളിലായാലും മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വളരെയധികം മുന്നേറിക്കഴിഞ്ഞു.”

പാകിസ്ഥാനിലുള്ളവർക്കു പോലും നേരം വെളുത്തു. വെളുക്കാത്തത് രാഷ്ട്രീയ തിമിരം ബാധിച്ച ചിലർക്കു മാത്രം.