ലങ്കയെ തകര്‍ത്ത് ഇന്ത്യയ്ക്ക് കിരീടം

India legend wins road safety cup

0

റായ്പൂര്‍ : റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20 ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ശ്രീലങ്കയെ 14 റണ്‍സിന് പരാജയപ്പെടുത്തിയാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ലെജന്‍ഡ്‌സ് കിരീടം നേടിയത്.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ യുവരാജ് സിങിന്റെയും യൂസഫ് പത്താന്റെയും തകര്‍പ്പന്‍ അര്‍ധസെഞ്ച്വറികളുടെ മികവില്‍ നാലു വിക്കറ്റിന് 181 റണ്‍സെടുത്തു.  യുവരാജ് 41 പന്തില്‍ 60 റണ്‍സെടുത്തു.

35 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും സഹിതം 62 റണ്‍സെടുത്ത യൂസഫ് പത്താനാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സച്ചില്‍ 23 പന്തില്‍ 30 ഉം, സേവാഗ് 10 ഉം റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണര്‍മാരായ തിലകരത്‌നെ ദില്‍ഷനും സനത് ജയസൂര്യയും മികച്ച തുടക്കം നല്‍കി. ദില്‍ഷന്‍ 21 റണ്‍സെടുത്തു.

ജയസൂര്യ 43, ജയസിംഹെ 40, വീരരത്‌നെ 38 റണ്‍സ് എന്നിവര്‍ ലങ്കയ്ക്കു വേണ്ടി പൊരുതി. എന്നാല്‍ നിശ്ചിത 20 ഓവറില്‍ ശ്രീലങ്ക ലെജന്‍ഡ്‌സിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

Content Highlight : India legend wins road safety cup