ആ കട്ടിൽ കണ്ടു പനിക്കേണ്ട…ജമ്മു കാശ്മീർ അന്നും ഇന്നും ഇന്ത്യയുടെ ഭാഗം …അത് നോക്കി വെള്ളമിറക്കേണ്ട…. ആദ്യം സ്വന്തംരാജ്യത്തെ കാര്യങ്ങൾ നോക്കിനടത്തു…  പാകിസ്ഥാന്ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ ജമ്മു കാശ്മീർ അന്നും ഇന്നും ഇന്ത്യയുടെ ഭാഗം ..

0

ആ കട്ടിൽ കണ്ടു പനിക്കേണ്ട…ജമ്മു കാശ്മീർ അന്നും ഇന്നും ഇന്ത്യയുടെ ഭാഗം …അത് നോക്കി വെള്ളമിറക്കേണ്ട…. ആദ്യം സ്വന്തംരാജ്യത്തെ കാര്യങ്ങൾ നോക്കിനടത്തു…  പാകിസ്ഥാന്ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ

 

ജമ്മു കാശ്മീർ അന്ന് ഇന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ….പാകിസ്ഥാൻ അത് നോക്കി വെള്ളമിറക്കേണ്ട… ആദ്യം സ്വന്തം രാജ്യത്തെ കാര്യങ്ങൾ നേരേയാക്കൂ…. ഭീകരവാദത്തെ പാകിസ്ഥാന്‍ ഒരു രാജ്യതന്ത്രവിഷയമാക്കിത്തന്നെ മാറ്റിക്കളഞ്ഞു.ഭീകരവാദത്തിനെതിരേയുള്ള ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിനിടെയാണ് ഇന്ത്യന്‍ പ്രതിനിധിയായ മഹാവീര്‍ സിംഗ്‌വിയുടെ വാക്കുകള്‍ .വിദേശകാര്യമന്ത്രാലത്തിന്റെ ഭീകരവിരുദ്ധവിഭാഗം ജോയിന്റ് സെക്രട്ടറിയാണ് മഹാവീര്‍ സിംഗ്‌വി.ഭീകരവാദദത്തിനെതിരെയുള്ള യു എൻ സമ്മേളനീതിനിടെയാണ് ഇന്ത്യ ശക്തവും രൂക്ഷവുമായ ഭാഷയിൽ പാകിസ്താന് കനത്ത മുന്നറിയിപ്പ് കൊടുത്ത്.

മനുഷ്യാവകാശ പരിരക്ഷണത്തിനും ഭീകരവാദത്തെ ചെറുക്കുന്നതിനും ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളെല്ലാം ശ്രമിയ്ക്കുമ്ബോള്‍ രാജ്യാതിര്‍ത്തികള്‍ കടന്നുള്ള ഭീകരവാദത്തിനു സൈനിക, സാമ്ബത്തിക, ഗതാഗത സൗകര്യങ്ങള്‍ എല്ലാം ഒരുക്കിക്കൊടുക്കുന്നതിനുള്ള സകല പ്രവര്‍ത്തനങ്ങളും നടത്തുകയാണ് പാകിസ്ഥാന്‍. ഭീകരവാദത്തിന്റെ ഇരകളുടെ പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കുകയാണിവര്‍.
1993 മുംബൈ ബോംബുസ്ഫോട നങ്ങളുടേയും 2008 മുംബൈ ഭീകരാക്രമണത്തിന്റേതുമടക്കം ഇതിനായുള്ള അനേകം തെളിവുകള്‍ ഇന്ത്യയുടെ പക്കലുണ്ട്. അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യാനികള്‍, അഹമ്മദിയാക്കള്‍, സിഖുകാര്‍, ഹിന്ദുക്കള്‍, ഷിയാക്കള്‍, പഷ്തൂണികള്‍, ഹസറുകള്‍, സിന്ധികള്‍, ബലൂചികള്‍ എന്നിവരോട് നിര്‍ദ്ദയമായാണ് പാകിസ്ഥാന്‍ പെരുമാറുന്നത്. ഏകാധിപത്യത്തിലൂടെയും മദ്ധ്യകാല മതനിന്ദാനിയമങ്ങളിലൂടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലുടെയും നിര്‍ബന്ധിത വിവാഹങ്ങളിലൂടെയും കൊലപാതകപരമ്ബരകളിലൂടെയും ക്രൂരമായി മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാന് മനുഷ്യാവകാശങ്ങളെപ്പറ്റി വായിട്ടലയ്ക്കാന്‍ എന്താണ് അധികാരമെന്ന് മഹാവീര്‍ സിംഗ്‌വി ചോദിച്ചു. അധികം വചനപ്രഘോഷണം നടത്തുന്നതിന് മുന്‍പ് പാകിസ്ഥാന്‍ ഒന്നോര്‍ക്കണം.

ഭീകരവാദമാണ് ഏറ്റവും വലിയ മനുഷ്യാവകാശ നിഷേധം. യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ ഗുണങ്ങളനുഭവിക്കാന്‍ കഴിയാതെ നരകിക്കുന്ന ന്യൂനപക്ഷവിഭാഗങ്ങളുള്ള ഒരു രാജ്യത്തിന് ലോകത്തിനെ മനുഷ്യാവകാശം പഠിപ്പിക്കാന്‍ നിങ്ങളെപ്പോലെയുള്ളവര്‍ക്ക് ഒരു അധികാരവുമില്ല. നിങ്ങളുടെ രാജ്യത്തിന്റെ ദയനീയമായ അവസ്ഥ നോക്കിയിട്ട് മറ്റുള്ളവരെ പഠിപ്പിക്കാന്‍ വന്നാല്‍ മതി. അദ്ദേഹം പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കി.

ജമ്മു കാശ്മീര്‍ എന്നും ഇന്നും എപ്പോഴും ഇന്ത്യയുടെ അവിഭാജ്യഘടകമായിരിക്കും. ആ പ്രദേശം നോക്കി പാകിസ്ഥാന്‍ വെള്ളമിറക്കണ്ട. അതുകൊണ്ട് സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ ആദ്യം നേരേയാക്കാന്‍ നോക്കൂ. മഹാവീര്‍ സിംഗ്‌വി പറഞ്ഞു. അന്താ‍രാഷ്ട്രവേദിയില്‍ ഇന്ത്യയുടെ ശക്തമായ നിലപാടും ശക്തമായ വാക്കുകളും പാകിസ്ഥാന് ലഭിച്ച വലിയ ആഘാതമാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.