ലോർഡ്‌സിൽ ചരിത്ര വിജയവുമായി ഇന്ത്യ; പരമ്പരയിൽ മുന്നിൽ

IND vs England 2nd test:India's pacers script 151- run win over England at lord's

0

ലോർഡ്‌സ് : ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്ര വിജയവുമായി ഇന്ത്യ പരമ്പരയിൽ 1 – 0 ത്തിന് മുന്നിലെത്തി. മഴ കാരണം ആദ്യടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഇംഗ്ലീഷ് പട രണ്ടാം ഇന്നിംഗ്‌സിൽ 120 റൺസിന് എല്ലാവരും പുറത്തായി. 151 റൺസിന്റെ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി. ബൗളർമാരുടെ മിന്നുന്ന പ്രകടനമാണ് വിജയം സമ്മാനിച്ചത്. 

272 റൺസ് എന്നത് ഒരിക്കലും ഒരു അപ്രാപ്യമായ സ്‌കോർ ആയിരുന്നില്ല ഇംഗ്ലണ്ടിന്. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും മൂന്നുവിക്കറ്റ് നേട്ടവുമായി ജസ്പ്രീത് ബുംറയും ഇന്ത്യൻ വിജയത്തിന്റെ നെടും തൂണുകളായി. 272 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണർമാരെ വെറും ഒരു റണ്ണിനിടെ പുറത്താക്കി ഇന്ത്യൻ ബൗളർമാർ തുടക്കത്തിൽ കളിയിൽ മേധാവിത്വം നേടി.

33 അടിച്ച് രണ്ടാം ഇന്നിംഗ്‌സിലും ക്യാപ്ടൻ ജോ റൂട്ടാണ് തന്നെയാണ് ടോപ് സ്‌കോറർ. റോറി ബേൺസ് (0), സൊമനിക് സിബ്ലി (0), ഹസീബ് ഹമീദ് (9), ജോണി ബെയർസ്‌റ്റോ (2), സാം കറൻ (0), ജയിംസ് ആൻഡേഴ്‌സൻ (0) എന്നിവരെ വേഗത്തിൽ ഇന്ത്യൻ ബൗളർമാർ പവിലിയനിലേക്കയച്ചു. മുഹമ്മദ് സിറാജ് 10.5 ഒവറിൽ 32 റൺസ് വഴങ്ങി മൂന്നും ഇഷാന്ത് 10 ഓവറിൽ 13 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്‌ത്തി. ഷമി 10 ഓവറിൽ 13 റൺസ് വിട്ടികൊടുത്ത് മുഹമ്മദ് ഷമി ഒരു വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ എട്ടു വിക്കറ്റിന് 298 റൺസിന് ഡിക്ലയർ ചെയ്തു. വാലറ്റക്കാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ചേർന്നുള്ള കൂട്ടുകെട്ട് ഭേദപ്പെട്ട സ്‌കോറിൽ എത്തിക്കുകയായിരുന്നു. ഇവരുടെ എട്ടാം വിക്കറ്റ് കൂട്ട് കെട്ടിൽ പിറന്നത് 89 റൺസ്. ഷമി 70 പന്തിൽ നിന്നും 56 നേടിയപ്പോൾ 64 പന്തിൽ നിന്നും 34 റൺസ് ബുംറയും നേടി. ഏകദിന മത്സരങ്ങളെ അനുസ്മരിപ്പിച്ച പ്രകടനം നടത്തിയ ഷമി ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ അർദ്ധ ശതകം തികച്ചു. ബോൾ മാത്രമല്ല ബാറ്റും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയായിരുന്ന ഈ ഉത്തർപ്രദേശ് താരം.

 

IND vs England 2nd test:India’s pacers script 151- run win over England at lord’s