കൂറ്റന്‍ വിജയം സ്വന്തമാക്കി ടീം ഇന്ത്യ

Ind vs Eng 2nd test team India beat England by 317 runs Records

0

ചെന്നൈ: ചെപ്പോക്കില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന്‍റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് റെക്കോര്‍ഡ്. ഇംഗ്ലണ്ടിനെതിരെ റണ്‍കണക്കില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ജയമാണിത്. ലീഡ്‌സില്‍ 1986ല്‍ 279 റണ്‍സിന് ജയിച്ചതായിരുന്നു ഇതിന് മുമ്പുള്ള റെക്കോര്‍ഡ്. മറ്റ് ചില റെക്കോര്‍ഡുകളും മത്സരത്തോടെ ടീം ഇന്ത്യ അക്കൗണ്ടിലാക്കി.

ടെസ്റ്റില്‍ ഏതൊരു ടീമിനെതിരെയും റണ്‍കണക്കില്‍ ഇന്ത്യയുടെ ഉയര്‍ന്ന അഞ്ചാമത്തെയും ജയമാണിത്. അതേസമയം റണ്‍കണക്കില്‍ ഏഷ്യയില്‍ ഇംഗ്ലണ്ട് വഴങ്ങുന്ന ഏറ്റവും നാണംകെട്ട തോല്‍വി കൂടിയാണിത്. വിശാഖപട്ടണത്ത് 2016/17 പരമ്പരയില്‍ 279 റണ്‍സിന് തോറ്റതിന്‍റെ റെക്കോര്‍ഡ് പഴങ്കഥയായി.
ചെപ്പോക്കിലെ രണ്ടാം ഇന്നിംഗ്സില്‍ 482 റണ്‍സിന്‍റെ ഹിമാലയന്‍ വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം സ്‌പിന്‍ കെണിയില്‍ അടിയറവുപറയുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ അക്‌സര്‍ പട്ടേലിന്‍റെ അഞ്ച് വിക്കറ്റും രവിചന്ദ്ര അശ്വിന്‍റെ മൂന്നും കുല്‍ദീപിന്‍റെ രണ്ടുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്‌കോര്‍: ഇന്ത്യ-329 & 286, ഇംഗ്ലണ്ട്-134 & 164. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി.

Content Highlight : Ind vs Eng 2nd test team India beat England by 317 runs Records